ഫറോക്ക് പാലത്തിൽ നിന്നും ചാലിയാറിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
text_fieldsഫറോക്ക് : ഫറോക്ക് പുതിയ പാലത്തിൽ നിന്നും ചാലിയാർ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി കൊട്ടപ്പുറത്ത് നിന്നും കഴിഞ്ഞ തിങ്കളാഴ്ച കാണാതായ യുവാവിന്റെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ എട്ടോടെ പാലത്തിന് സമീപം ചന്തക്കടവ് ഭാഗത്ത് നിന്നും കണ്ടെത്തിയത്. കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി പട്ടേലത്ത് അലവിക്കുട്ടിയുടെ മകൻ സഫ്വാനാണ് (26) മരിച്ചത്. കുന്ദമംഗലം പതിമംഗലത്തെ ബോഡി വർക്ക്ഷോപ്പിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങിയ സഫ്വാനെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല.
തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിക്ക് ഒരാൾ ഫറോക്ക് പുതിയ പാലത്തിൽ നിന്നും പുഴയിൽ ചാടിയെന്ന വിവരത്തെ തുടർന്ന് പൊലീസും അഗ്നിശമന യൂനിറ്റും കോസ്റ്റ് ഗാർഡും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. ചൊവ്വാഴ്ച പുനരാരംഭിച്ച തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ട് 4.30 ന് കൊട്ടപ്പുറം ജുമാ മസ്ജിദിൽ ഖബറടക്കി. മാതാവ്: സക്കീന. സഹോദരങ്ങൾ: അമീർ ഫൈസൽ, ഷഹന ഷെറീൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

