കാണാതായ ആളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
text_fieldsമാനന്തവാടി: ഒരാഴ്ചയിലധികമായി കാണാതായ ആളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാലാക്കുളി വടക്കോട്ട് രാജെൻറ (69) മൃതദേഹമാണ് വ്യാഴാഴ്ച ഉച്ചയോടെ മാനന്തവാടി ക്ലബ് കുന്നിൽ ജില്ല ജയിലിന് സമീപത്തെ വാഴത്തോട്ടത്തിൽ കണ്ടെത്തിയത്.
സ്ഥലം പാട്ടത്തിനെടുത്തവർ എത്തിയപ്പോഴാണ് മൃതദേഹത്തിെൻറ ഭാഗങ്ങൾ കണ്ടത്. ഡിസംബർ മൂന്നു മുതൽ ഇയാളെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. മാനന്തവാടി സി.ഐ.എം.എം.അബ്ദുൽ കരീമിെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം രാജേൻറതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. ഭാര്യ: കമല. മക്കൾ: രാജേഷ്, റീന. മരുമക്കൾ: മിനി, സുനിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

