Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാപനാശം കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം തീരത്തടിഞ്ഞു

text_fields
bookmark_border
akhil harsan
cancel
camera_alt

അഖിൽ ഹർഷൻ

വർക്കല: പാപനാശം കടലിൽ കാണാതായ മെഡിക്കൽ വിദ്യാർഥിയുടെ മൃതദേഹം തീരത്തടിഞ്ഞു.കൊല്ലം അഞ്ചൽ ഏരൂർ അശോക മന്ദിരത്തിൽ ഹർഷന്റെയും രാജിയുടെയും മകൻ അഖിൽ ഹർഷനാണ് (26) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒന്നേകാലോടെ പാപനാശത്തെ വർക്കലക്കോടിയിലാണ് മൃതദേഹം കാണപ്പെട്ടത്.

ബീച്ചിൽ കുളിക്കുകയായിരുന്നവരാണ് മൃതദേഹം ഒഴുകിപ്പോകുന്നതായി കണ്ടത്. തുടർന്ന് ലൈഫ് ഗാർഡുകൾ മൃതദേഹം തീരത്തെത്തിച്ചു. മൃതദേഹം ഫയർഫോഴ്സിന്റെ ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.

പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയായിരുന്ന അഖിൽ ഹർഷൻ സുഹൃത്തുക്കൾക്കൊപ്പമാണ് ചൊവ്വാഴ്ച പാപനാശത്ത് എത്തിയത്. രാത്രി ഏഴോടെ കടലിൽ കുളിക്കവെയാണ് തിരയിൽപ്പെട്ട് കാണാതായത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളജ് കാമ്പസിൽ പൊതുദർശനവും കഴിഞ്ഞ് വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്കരിക്കും.വിദേശത്തുള്ള മാതാപിതാക്കൾ വിവരമറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്. സഹോദരൻ: അർജുൻ ഹർഷൻ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The body of the missing student- Papanasam sea
Next Story