ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsന്യൂഡൽഹി: ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. വിമാനത്താവളത്തിൽ സൗമ്യയുടെ ഭർത്താവ് സന്തോഷ് മൃതദേഹം ഏറ്റുവാങ്ങി. സൗമ്യയുടെ സ്വദേശമായ ഇടുക്കി കിരീത്തോട്ടിലേക്ക് ആംബുലൻസിൽ മൃതദേഹം കൊണ്ടുപോയി.
എം.പി ഡീൻ കുര്യാക്കോസ് അടക്കം രാഷ്ട്രീയ നേതാക്കളും നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു. ഞായറാഴ്ചയാണ് സംസ്കാരം.
പുലർച്ചെ നാലരയോടെ ഇസ്രയേലിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ ഡൽഹി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം വൈകുന്നേരത്തോടെയാണ് കൊച്ചിയിൽ കൊണ്ടുവന്നത്. ഉച്ചക്ക് ഡൽഹിയിലെത്തിയ മൃതദേഹം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇസ്രായേൽ എംബസി അധികൃതർക്കൊപ്പം ഏറ്റുവാങ്ങിയിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് 5.30ന് ഇടുക്കി കീരിത്തോട്ടിലുള്ള ഭർത്താവ് സന്തോഷുമായി സംസാരിക്കുന്നതിനിടെയായിരുന്നു റോക്കറ്റ് ആക്രമണം. ഏഴ് വർഷമായി ഇസ്രായേലിലാണ്. രണ്ട് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നത്. ഏകമകൻ അഡോൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
