ചേര്‍ത്തല: ആഫ്രിക്കയിൽ ജോലിക്കിടെ കപ്പലില്‍ മരിച്ച ബിനുവിെൻറ മൃതദേഹം ഒരുമാസത്തിന് ശേഷം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. തണ്ണീര്‍മുക്കം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ബിനു നിവാസില്‍ (ഉഴക്കാട്ട്) ബിനുകുമാര്‍ (55) ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിെച്ചന്ന് സെപ്റ്റംബര്‍ 24നാണ് ബന്ധുക്കള്‍ക്ക് അറിയിപ്പ് കിട്ടിയത്.
-സിനേര്‍ജി കമ്പനിയുടെ പസഫിക് എന്‍ഡവര്‍ കപ്പലിലാണ് ബിനു ജോലി ചെയ്തിരുന്നത്. കഴിഞ്ഞ േമയിലാണ് അവധി കഴിഞ്ഞ് മടങ്ങിയത്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് വീട്ടുവളപ്പില്‍ നടക്കും. തലയോലപ്പറമ്പ് സി.എച്ച്.സിയിലെ നഴ്സ് ഗീതയാണ് ഭാര്യ. അനന്തകൃഷ്ണന്, അതുല്‍ എന്നിവര്‍ മക്കളാണ്.