Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുഴയിൽ കാണാതായ രണ്ടരവയസുകാരിയുടെടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
വീട്ടുകാരുടെ ശ്രദ്ധ തെറ്റിയപ്പോൾ കുട്ടിയെ കാണാതാവുകയായിരുന്നു
Parvana
cancel

സുൽത്താൻ ബത്തേരി: വയനാട്ടിൽ പുഴയിൽ കാണാതായ രണ്ടരവയസുകാരിയുടെടെ മൃതദേഹം കണ്ടെത്തി. കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു മീനങ്ങാടിക്കടുത്ത് പുഴങ്കുനി മലക്കാട് പുഴയിൽ കൽപ്പറ്റ മാനിവയൽ തട്ടാരത്തൊടി ഷിജു - ധന്യ ദമ്പതികളുടെ മകൾ ശിവപാർവണ.

ദേശീയപാതയിലെ കുട്ടിരായൻ പാലത്തിന് താഴെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൽപ്പറ്റ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.

ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്. പുഴങ്കുനി ചെവായിൽ രജ്ഞിത്തിൻ്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു കുട്ടിയുടെ കുടുംബം. രാവിലെ അൽപ്പനേരം വീട്ടുകാരുടെ ശ്രദ്ധ തെറ്റിയപ്പോൾ കുട്ടിയെ കാണാതാവുകയായിരുന്നു. വീടിനടുത്താണ് പുഴ. പുഴയോരത്തെ ചെളിയിൽ കുട്ടിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു.

കൽപ്പറ്റ, സുൽത്താൻ ബത്തേരി ഫയർഫോഴ്സും കൽപ്പറ്റ തുർക്കി ജീവൻ രക്ഷാസമിതി പ്രവർത്തകരുമാണ് തെരച്ചിൽ നടത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The body of a two-and-a-half-year-old girl who went missing in a river has been found
Next Story