Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
adi krishna
cancel
camera_alt

ആദികൃഷ്ണ

Homechevron_rightNewschevron_rightKeralachevron_rightസെൽഫിയെടുക്കുന്നതിനിടെ...

സെൽഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയിൽനിന്ന് കടലിൽ​ വീണ രണ്ടര വയസ്സുകാരൻെറ മൃതദേഹം കണ്ടെത്തി

text_fields
bookmark_border

ആലപ്പുഴ: കുട്ടികളുമായി സെൽഫിയെടുക്കുന്നതിനിടെ അമ്മയുടെ ​ൈകയിൽനിന്ന് കടലിൽ വീണ രണ്ടര വയസ്സുകാരൻെറ മൃതദേഹം​ കണ്ടെത്തി. തൃശൂർ പൂതൽചിറ പുതിയപറമ്പിൽ ലക്ഷ്മണൻ -അനിത മോൾ ദമ്പതികളുടെ മകൻ ആദികൃഷ്ണയാണ് മരിച്ചത്​. ചൊവ്വാഴ്​ച രാവിലെയാണ്​ മൃതദേഹം കണ്ടെത്തിയത്​.

അനിത മോളെയും ഇവരുടെ സഹോദരങ്ങളുടെ ആറും ഏഴും വയസ്സുള്ള മറ്റ് രണ്ട് കുട്ടികളെയും ഇവരോടൊപ്പം ബീച്ചിൽ എത്തിയ ബന്ധുവായ ആലപ്പുഴ സ്വദേശി ബിനു രക്ഷപ്പെടുത്തിയിരുന്നു. ഞായറാഴ്​ച ഉച്ചക്ക്​ 2.45നായിരുന്നു സംഭവം.

രണ്ട് ദിവസമായി അനിത മോളും ആദികൃഷ്ണയുടെ സഹോദരനും അനിതയുടെ സഹോദര​െൻറ മകനുമായി തൃശൂരിൽ വിവാഹത്തിൽ പങ്കെടുത്തശേഷം ആലപ്പുഴ ഇന്ദിര ജങ്​ഷനിലെ ബന്ധുവായ ചാത്തനാട് രാജി സദനത്തിലെ ബിനുവി​െൻറ വീട്ടിൽ എത്തിയതായിരുന്നു. ഞായറാഴ്​ച നാട്ടിലേക്ക് മടങ്ങാനിരിക്കെ ഉച്ചഭക്ഷണത്തിനുശേഷം ബിനു വാഹനത്തിൽ ഇവരുമായി ആലപ്പുഴ ബീച്ചിൽ എത്തി. വിജയാപാർക്കിന് സമീപം എത്തിയ ഇവരെ പൊലീസ് കടൽ തീരത്തേക്ക്​ പോകാൻ അനുവദിച്ചില്ല. വാഹനവുമായി ഇവർ ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തെ വില്ലേജ് ഓഫിസിന് പടിഞ്ഞാറ് ആളൊഴിഞ്ഞ ഭാഗത്ത് എത്തി.

ബിനു വാഹനം പാർക്ക് ചെയ്യാൻ പോയസമയം അനിതമോൾ കുട്ടികളുമായി തീരത്തേക്ക് പോയി. ഈസമയം കടൽ പ്രക്ഷുബ്​ധമായിരുന്നു. തീരത്തുനിന്ന് കുട്ടികളുമായി സെൽഫി എടുക്കുന്നതിനിടെ എത്തിയ കൂറ്റൻ തിരയിൽ പെട്ട് നാലുപേരും കടലിലേക്ക് വീണു. കരച്ചിൽ കേട്ട് ബിനു എത്തി അനിതമോളെയും ആദികൃഷ്ണയുടെ സഹോദരനും അനിതയുടെ സഹോദര​െൻറ മകനെയും രക്ഷിച്ചു.

അനിതമോളുടെ ​ൈകയിൽനിന്ന് ആദികൃഷ്​ണ തിരയിൽപെട്ട് കാണാതാവുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ ഫോൺ, കാറി​െൻറ താക്കോൽ എന്നിവയും നഷ്​ടമായി.

പൊലീസും ലൈഫ് ഗാർഡും അഗ്​നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും ആദ്യ ദിവസം തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ തിരയും ഒഴുക്കും കാരണം കണ്ടെത്താൻ സാധിച്ചില്ല. തിങ്കളാഴ്​ച അഗ്​നിശമന സേന, കോസ്​റ്റൽ പൊലീസ്, സൗത്ത് പൊലീസ്, കുട്ടിയുടെ ബന്ധുക്കൾ, മത്സ്യത്തൊഴിലാളികൾ എന്നിവർ വള്ളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ ഒഴുക്കും തിരയും തടസ്സമാവുകയായിരുന്നു.

വിലക്കുകൾ ലംഘിച്ച് ഉല്ലാസയാത്രക്ക് ബീച്ചിലെത്തി കുഞ്ഞിന്​ അപകടം സംഭവിച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്ന് സി.ഡബ്ല്യു.സി ചെയർപേഴ്‌സൻ ജലജ ചന്ദ്രൻ പൊലീസിനോട്​ ആവശ്യ​പ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:selfiedead bodyboy
Next Story