Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെന്നിത്തലയുടെ...

ചെന്നിത്തലയുടെ പഞ്ചായത്ത്​: കോൺഗ്രസ്​ രണ്ടുതവണ പിന്തുണച്ചിട്ടും സി.പി.എം രാജിവെച്ചു, ഒടുവിൽ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചു

text_fields
bookmark_border
ചെന്നിത്തലയുടെ പഞ്ചായത്ത്​: കോൺഗ്രസ്​ രണ്ടുതവണ പിന്തുണച്ചിട്ടും സി.പി.എം രാജിവെച്ചു, ഒടുവിൽ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചു
cancel

ചെങ്ങന്നൂർ: കോൺഗ്രസ്​ പിന്തുണച്ചതി​െൻറ പേരിൽ പ്രസിഡൻറ്​ സ്ഥാനം സി.പി.എം​ തുടർച്ചയായി രണ്ടു ​തവണ രാജിവെച്ച ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ ഒടുവിൽ ബി.ജെ.പി വനിത അംഗം പ്രസിഡൻറ്​. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ ജന്മനാടായ ഇവി​െട ഒരുമുന്നണിക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന്​ കോൺഗ്രസ്​ അംഗങ്ങൾ വിട്ടുനിന്നതിലൂടെയാണ്​ ബി.ജെ.പിക്ക്​ പ്രസിഡൻറ്​ സ്ഥാനം കിട്ടിയത്​. ഏഴു വോട്ട്​ നേടിയ ബി.ജെ.പിയിലെ ബിന്ദു പ്രദീപ് പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്​തു.

എൽ.ഡി.എഫ്​ സ്ഥാനാർഥി വിജയമ്മ ഫിലേന്ദ്രന് നാല്​ വോട്ട്​ മാത്രമാണ് ലഭിച്ചത്. 16ാം വാർഡ് എൽ.ഡി.എഫ്​ അംഗം അജിത ദേവരാജ​െൻറ വോട്ട് അസാധുവായി​. കോൺഗ്രസ് വിമതനും ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാനുമായ ദിപു പടകത്തിലും അനുകൂലമായി വോട്ട്​ ചെയ്​തതോടെയാണ്​ ബി.ജെ.പിക്ക്​ ഏഴുപേരുടെ പിന്തുണ ലഭിച്ചത്​. പിന്തുണ നിരസിച്ച്​ രണ്ടു​വട്ടം സി.പി.എം പ്രതിനിധി രാജിവെച്ച സാഹചര്യത്തിൽ വോട്ടെടുപ്പിൽനിന്ന്​ വിട്ടുനിൽക്കാൻ ഡി.സി.സി നേതൃത്വം അംഗങ്ങൾക്ക്​ വിപ്പുനൽകുകയായിരുന്നു.

മുമ്പ്​ രണ്ടുതവണ അധ്യക്ഷസ്ഥാനത്തേക്ക്​ തെരഞ്ഞെടുപ്പ്​ നടന്നപ്പോഴും ബി.ജെ.പിയെ ഒഴിവാക്കാൻ എൽ.ഡി.എഫ്​ ആവശ്യപ്പെടാതെതന്നെ കോൺഗ്രസിലെ ആറ്​ അംഗങ്ങളും സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രനെ പിന്തുണക്കുകയായിരുന്നു. എന്നാൽ, സത്യപ്രതിജ്ഞ ചെയ്​തയുടൻ പാർട്ടി നിർദേശപ്രകാരം വിജയമ്മ രജിസ്​റ്ററിൽ ഒപ്പിടാതെ പദവി രാജിവെക്കുകയായിരുന്നു. 18 അംഗ ഭരണസമിതിയിൽ ബി.ജെ.പിക്കും കോൺഗ്രസിനും ആറു വീതവും എൽ.ഡി.എഫിന് അഞ്ചും അംഗങ്ങളും കോൺഗ്രസ് വിമതനായി വിജയിച്ച ഒരംഗവുമാണുള്ളത്​. പ്രസിഡൻറ്​ സ്ഥാനം പട്ടികജാതി വനിതസംവരണമായ ഇവിടെ ഈ വിഭാഗത്തിൽനിന്ന്​ കോൺഗ്രസിന്​ മെംബർമാരില്ല.

ചെറുകോൽ പുത്തേത്ത് തറയിൽ പ്രദീപി​െൻറ ഭാര്യയായ ബിന്ദു (40) എട്ടാം വാർഡിൽനിന്ന്​ 56 വോട്ടി​െൻറ ഭൂരിപക്ഷത്തിനാണ്​​ വിജയിച്ചത്​. പ്രബോയ്, ആദിത്യ എന്നിവരാണ് മക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFLDFThriperunthura panchayatBJP
News Summary - The BJP took Power of Thriperunthura panchayat in Alappuzha
Next Story