വലിയ ക്ഷേത്രങ്ങളുള്ള ഇടങ്ങളിലെല്ലാം ബി.ജെ.പി വിജയിച്ചു- കെ.സുരേന്ദ്രൻ
text_fieldsപത്തനംതിട്ട: വലിയ ക്ഷേത്രങ്ങളുള്ള ഇടങ്ങളിലെല്ലാം ബി.ജെ.പി വിജയിച്ചുവെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പന്തളം നഗരസഭയില്‍ വിജയിച്ച കൗണ്‍സിലര്‍മാരെ അനുമോദിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളിലെല്ലാം താമര വിരിഞ്ഞുവെന്ന് സുരേന്ദ്രൻ പറഞ്ഞു. 'ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ ബി.ജെ.പി വിജയിച്ചു. പന്തളം, പത്മനാഭ ക്ഷേത്രം, വടക്കുന്നാഥ ക്ഷേത്രം, ഗുരുവായൂര്‍, തിരുവല്ലം, മലയാലപ്പുഴ, തിരുനക്കര, കൊടുങ്ങല്ലൂര്‍, നെന്മാറ, ചെമ്പഴന്തി, പെരുന്ന, ശിവഗിരി, വെങ്ങാനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബി.ജെ.പി ജയിച്ചു', സുരേന്ദ്രന്‍ പറഞ്ഞു.
പാലക്കാട് നഗരസഭയിൽ ജയ്ശ്രീരാം ഫ്ലക്സ് ഉയർത്തിയ സംഭവത്തെ സുരേന്ദ്രൻ ന്യായീകരിച്ചു. ഭഗവാന്‍റെ നാമം മതേതരത്വത്തെ തകര്‍ക്കുന്നത് എങ്ങനെയാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

