ബാർജിൽ വെള്ളം കയറി; തൊഴിലാളികളെ രക്ഷിച്ചു
text_fieldsഅഴിമുഖത്ത് വെള്ളം കയറിയ ബാർജ് മറ്റ് ബാർജുകൾ ചേർന്ന് കെട്ടിവലിച്ച് നീക്കുന്നു
മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്തിനുസമീപം ബാർജിൽ വെള്ളം കയറി. ബാർജിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളെയും രക്ഷപ്പെടുത്തി.തുടർന്ന് ബാർജ് കെട്ടിവലിച്ച് കരയിലേക്ക് കൊണ്ട് വന്ന് അടുപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം.
അഴിമുഖത്തിനുസമീപം മൾട്ടി യൂസർ ജെട്ടി നിർമാണ പ്രവർത്തനത്തിനെത്തിയ ബാർജിലാണ് വെള്ളം കയറിയത്. ആങ്കറിങ്ങിലുണ്ടായ തകരാറാണെന്നാണ് പ്രാഥമിക നിഗമനം. ബാർജിലേക്ക് വെള്ളം ശക്തമായി കയറുന്നത് കണ്ട തൊഴിലാളികൾ കരാറുകാരനെയും മറൈൻ എൻഫോഴ്സ്മെന്‍റ് അധികൃതരെയും വിവരമറിയിച്ചു.
ഉടൻ മറൈൻ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിനെത്തി.എൻഫോഴ്സ്മെന്‍റ് സബ് ഇൻസ്പെക്ടർ പ്രഹ്ലാദൻ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

