Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഞ്ഞിനെ അനുപമക്ക്​...

കുഞ്ഞിനെ അനുപമക്ക്​ കൈമാറുന്നത്​ കോടതി തീരുമാനപ്രകാരമായിരിക്കുമെന്ന്​ ആരോഗ്യമന്ത്രി

text_fields
bookmark_border
veena george
cancel

തിരുവനന്തപുരം: അനുപമയുടെ ദത്ത്​ വിവാദവുമായി ബന്ധപ്പെട്ട്​ കുഞ്ഞിന്‍റെ സംരക്ഷണം സർക്കാറിന്‍റെ പ്രാഥമിക ഉത്തരവാദിത്തമാണെന്ന്​ ആരോഗ്യമന്ത്രി വീണ ജോർജ്​ . ഡി.എൻ.എ പരിശോധനഫലം അനുകൂലമായാലും കോടതി വഴിയാകും അനുപമക്ക്​ കുട്ടിയെ കൈമാറുകയെന്നും അവർ പറഞ്ഞു. അനുപമയാണ്​ കുട്ടിയുടെ അമ്മയെങ്കിൽ​ കുഞ്ഞിനെ എത്രയും വേഗം അവർക്ക്​ കിട്ട​ട്ടെയെന്നാണ്​ ​ആഗ്രഹിക്കുന്നത്​​. കുഞ്ഞിന്‍റെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുക എന്നതാണ്​ സർക്കാറിന്‍റെ മുന്നിലുള്ള ലക്ഷ്യമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

ശിശുക്ഷേമ വികസന സമിതിക്ക്​ ദത്ത്​ ലൈസൻസില്ല എന്ന വാർത്ത തെറ്റാണ്​. അടുത്ത വർഷം ഡിസംബർ വരെ ദത്ത്​ നൽകാനുള്ള ലൈസൻസ്​ ശിശുക്ഷേമസമിതിക്കുണ്ട്​. ദത്ത്​ വിവാദത്തിൽ വകുപ്പുതല അന്വേഷണ റിപ്പോർട്ട്​ ഉടൻ കിട്ടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അ​മ്മ​യ​റി​യാ​തെ കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യെ​ന്ന പ​രാ​തി​യി​ൽ അ​നു​പ​മ​യു​ടേ​തെ​ന്ന് ക​രു​തു​ന്ന കു​ഞ്ഞി​നെ ക​ഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിച്ചിരുന്നു. ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട്​ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചൈ​ൽ​ഡ് വെ​ൽ​െ​ഫ​യ​ർ കൗ​ൺ​സി​ലിെൻറ സോ​ഷ്യ​ൽ വ​ർ​ക്ക​റു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ​ത്തി ദ​മ്പ​തി​ക​ളി​ൽ​നി​ന്ന് കു​ഞ്ഞി​നെ ഏ​റ്റു​വാ​ങ്ങി​യ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച കു​ഞ്ഞി​നെ തി​രു​വ​ന​ന്ത​പു​ര​ത്ത് ജി​ല്ല ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫി​സ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള സം​ഘം ഏ​റ്റു​വാ​ങ്ങി. കു​​ഞ്ഞി​​നെ കു​​ന്നു​​കു​​ഴി​​യി​​ലെ നി​​ർ​​മ​​ല ശി​​ശു​​ഭ​​വ​​നി​​ലേ​​ക്കാ​​ണ് മാ​​റ്റി​​യത്. കു​ഞ്ഞ് അ​നു​പ​മ​യു​ടേ​താ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഡി.എൻ.എ പരിശോധന നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veena george
News Summary - The baby will be handed over to Anupama as per the court order, the health minister said
Next Story