Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപണയപ്പണ്ടങ്ങൾ തിരികെ...

പണയപ്പണ്ടങ്ങൾ തിരികെ ചോദിച്ചതി​െൻറ പകയിൽ കുഞ്ഞിനെ പുഴയിൽ തള്ളിയിട്ട്​ കൊന്നു; കുറ്റസമ്മതം നടത്തി പിതാവ്

text_fields
bookmark_border
anvitha
cancel
camera_alt

ഷിജു, അൻവിത

​പാനൂർ (കണ്ണൂർ): പാത്തിപ്പാലത്ത് ഒന്നര വയസ്സുകാരിയെ പുഴയിൽ തള്ളിയിട്ട്​ കൊലപ്പെടുത്തിയ കേസിൽ കുറ്റസമ്മതം നടത്തി പിതാവ്​ ഷിജു. ഭാര്യ സോനയുടെ സ്വർണം പണയപ്പെടുത്തിയത് തിരികെ ചോദിച്ചതി​നെ തുടർന്നുണ്ടായ പ്രതികാരമാണ്​ കൃത്യത്തിനു​ പിന്നിലെന്ന്​ പ്രതി മൊഴിനൽകി. കുറച്ചു കാലങ്ങളായി കുടുംബത്തോട് ഷിജുവിന് തോന്നിയ മാനസിക അകലമാണ് കൊലക്ക് കാരണമെന്നും കുഞ്ഞിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും കുറ്റസമ്മതമൊഴിയിൽ പറയുന്നു.

വെള്ളിയാഴ്​ച രാത്രി ഏഴോടെയാണ്​ പാനൂർ പാത്തിപ്പാലം പുഴക്ക്​ സമീപം കുടുംബത്തോടൊപ്പമെത്തിയ പ്രതി ഭാര്യയെയും മകളെയും വെള്ളത്തിലേക്ക്​ തള്ളിയിട്ടത്​. ഒഴ​ുക്കിൽപെട്ട കുഞ്ഞ്​ മുങ്ങിത്താഴ്​ന്നു.​

ചെക്​ഡാമി​െൻറ വശങ്ങളിൽ പിടിച്ചുനിന്ന സോനയെ ഷിജു വീണ്ടും ഒഴുക്കിൽപെടുത്തിയെങ്കിലും കൈതച്ചെടിയിൽപിടിച്ചു നിന്നു. അപ്പോഴും ചെരിപ്പുകൊണ്ടടിച്ചു പിടിവിടുവിക്കാൻ ഷിജു ശ്രമിച്ചതായി സോന പൊലീസിനോട്​ പറഞ്ഞു. നിലവിളി കേട്ട നാട്ടുകാരാണ്​ സോനയെ രക്ഷിച്ചത്​.

കോടതി ജീവനക്കാരനായ ഷിജു നടത്തിയത് ആസൂത്രിത കൊലപാതകമെന്ന് സോന മൊഴി നൽകി. ഇതി​​െൻറ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കൊലക്കുറ്റത്തിന്​ കതിരൂർ പൊലീസ്​ കേസെടുത്തിരുന്നു. ഭാര്യയെയും കുഞ്ഞിനെയും കൊല​െപ്പടുത്താൻ ദിവസങ്ങൾക്കുമുമ്പ്​ തന്നെ ഷിജു തീരുമാനിച്ചിരുന്നുവെന്നാണ്​ വിവരം. വെള്ളിയാഴ്ച ഭാര്യയും മകളുമൊത്ത് ക്ഷേത്രദർശനം നടത്തി തിരിച്ചു സന്ധ്യയോടെയാണ് ഷിജു ബൈക്കിൽ പാത്തിപ്പാലം ചെക്ക് ഡാം പരിസരത്തെത്തിയത്.

ബൈക്ക് കുറച്ചകലെ നിർത്തി പുഴയുടെ ഒഴുക്ക് കാണാമെന്ന് പറഞ്ഞ് ചെക്ക്ഡാമിലെത്തി. മകൾ അൻവിതയെയുമെടുത്ത് മുന്നിൽ നടന്ന ഷിജു ഡാമി​െൻറ പകുതിയെത്തിയപ്പോൾ മുണ്ടു നേരെ ഉടുക്കാനെന്ന വ്യാജേന കുഞ്ഞിനെ ഭാര്യയുടെ കൈയിൽകൊടുത്തു. ഉടൻ രണ്ടുപേരെയും പുഴയിൽ തള്ളിയിടുകയായിരുന്നു. സോനയുടെ കൈയിൽനിന്ന് തെറിച്ചുവീണ കുഞ്ഞ് ശക്തമായ ഒഴുക്കിൽപെട്ടു.

ഈസ്​റ്റ്​ കതിരൂര്‍ എല്‍.പി സ്‌കൂള്‍ അധ്യാപികയായ സോനയുടെ ശമ്പളം അടക്കമുള്ള സാമ്പത്തിക കാര്യങ്ങൾ ഷിജുവാണ്​ കൈകാര്യം ചെയ്​തിരുന്നത്​. കൃത്യത്തിനു​ശേഷം തലശേരിയിലേക്കും പിന്നീട്ട് മാനന്തവാടിയിലേക്കും കടന്ന ഷിജുവിനെ മട്ടന്നൂർ ക്ഷേത്രക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനി​െടയാണ്​ പൊലീസ്​ പിടിയിലായത്​. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ കതിരൂർ പൊലീസ് ഉടൻ കസ്​റ്റഡി അപേക്ഷ നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsarrest
News Summary - The baby was thrown into a river and killed in retaliation for asking for the mortgage back; The father confessed
Next Story