Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീ​ടി​ന്​ സ​മീ​പ​ത്തെ...

വീ​ടി​ന്​ സ​മീ​പ​ത്തെ തോ​ട്ടി​ൽ വീ​ണ്​ പി​ഞ്ചു​കു​ഞ്ഞ്​ ​​മ​രി​ച്ചു

text_fields
bookmark_border
വീ​ടി​ന്​ സ​മീ​പ​ത്തെ തോ​ട്ടി​ൽ വീ​ണ്​ പി​ഞ്ചു​കു​ഞ്ഞ്​ ​​മ​രി​ച്ചു
cancel

വൈ​ക്കം: വീ​ടി​ന്​ സ​മീ​പ​ത്തെ തോ​ട്ടി​ൽ​വീ​ണ്​ പി​ഞ്ചു​ബാ​ല​ൻ ​​മ​രി​ച്ചു. ത​ല​യാ​ഴം തോ​ട്ട​കം വാ​ക്കേ​ത്ത​റ പ​രി​മ​ണ​ത്തു​ത​റ സൂ​ര​ജ്-​അ​മൃ​ത ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ൻ ആ​രു​ഷാ​ണ്​ (ഒ​ന്നേ​മു​ക്കാ​ൽ) മ​രി​ച്ച​ത്.

കു​ഞ്ഞി​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ ബുധനാഴ്ച രാ​വി​ലെ 9.45 ഓ​ടെ കെ.​വി ക​നാ​ലി​െൻറ കൈ​വ​ഴി​യാ​യ തോ​ട്ടി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ വൈ​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ​

വീ​ടി​ന്​ സ​മീ​പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ഞ്ഞി​നെ രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ്​ കാ​ണാ​താ​യ​ത്. ക​ളി​ക്ക​ു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി തോ​ട്ടി​ൽ വീ​ണ​താ​ണെ​ന്ന് ക​രു​തു​ന്നു. മ​ഴ​യെ​ത്തു​ട​ർ​ന്ന്​ തോ​ട്ടി​ൽ ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baby diedobit news
Next Story