Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമതടസ്സം നീങ്ങി;...

നിയമതടസ്സം നീങ്ങി; കളമശ്ശേരിയിൽ സ്​ഫോടനം നടന്ന ഓഡിറ്റോറിയം വീണ്ടും വിവാഹവേദിയായി

text_fields
bookmark_border
നിയമതടസ്സം നീങ്ങി; കളമശ്ശേരിയിൽ സ്​ഫോടനം നടന്ന ഓഡിറ്റോറിയം വീണ്ടും വിവാഹവേദിയായി
cancel

കളമശ്ശേരി: എട്ടുപേരുടെ മരണത്തിനിടയാക്കിയ സ്​ഫോടനം നടന്ന കളമശ്ശേരി സംറ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ രണ്ടുമാസത്തിനുശേഷം നിയമതടസ്സം നീക്കി വിവാഹവിരുന്ന്​ നടന്നു.

മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന കലൂർ സ്വദേശി ഇമാം സാലിഹിന്‍റെയും ഷെഫിയുടെയും മകൻ ഫാഥിൽ സാലിഹും കപ്പലണ്ടിമുക്ക് വലിയവീട്ടിൽ മുഹമ്മദ് സാദിഖിന്‍റെയും ഷാമിലയുടെയും മകൾ നിഹാൽ സാദിഖിന്‍റെയും വിവാഹമാണ് നടന്നത്.

എട്ടുമാസം മുമ്പാണ് ഓഡിറ്റോറിയം ഇവർ ബുക്ക് ചെയ്തത്. സ്​ഫോടനം നടന്നതോടെ ആശങ്കയിലായിരുന്നു കുടുംബം. സംഭവത്തെതുടർന്ന് ഓഡിറ്റോറിയം തുറന്ന് പ്രവർത്തിക്കാൻ വൈകുന്നതോടെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഉടമ ഹൈകോടതിയിൽ ഹരജി നൽകിയപ്പോൾ ഇമാം സാലിഹും കക്ഷിചേരുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalamassery blast case
News Summary - The auditorium where kalamassery blast took place become wedding venue again
Next Story