പുനലൂരിലെ അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുടെ ഉത്തരവുകൾ പാലിക്കാതിരുന്ന പുനലൂർ യൂനിറ്റിലെ അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർ കെ.പി ഷിബുവിനെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കെ.എസ്.ആർ.ടി.സിയിലെ അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നതിനായി മന്ത്രി മുന്നോട്ടുവച്ച ഏറ്റവും പ്രധാന നിർദേശങ്ങളിൽ ഒന്നാണ് ഓഫീസുകളിൽ ജീവനക്കാർ സീറ്റിൽ ഇല്ലാത്തപ്പോഴും അനാവശ്യമായും ലൈറ്റും ഫാനും ഓൺ ചെയ്തിടുന്നത് ഒഴിവാക്കണം എന്നാണ്.
എല്ലാ ശനിയാഴ്ച പ്രവൃത്തി ദിവസങ്ങളിലും 'സ്മാർട്ട് സാറ്റർഡേ' ആചരിക്കുന്നതിനും ഈ ദിവസം ഉച്ചക്ക് ശേഷം ജീവനക്കാർ അവരവരുടെ വിഭാഗങ്ങളിലെ ഫയലുകൾ, മറ്റ് ഓഫീസ് ഉപകരണങ്ങൾ ഓഫീസും പരിസരവും വൃത്തിയാക്കി അടുക്കും ചിട്ടയോടും കൂടി ക്രമീകരിക്കുന്നതിനായും നിർദ്ദേശം നൽകിയിരുന്നു. ഇവ സംബന്ധിച്ച് ചെയർമാൻ ആൻഡ് മാനേജ് ഡയറക്ടർ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

