Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ജി ശ്രീകുമാറിന്‍റെ...

എം.ജി ശ്രീകുമാറിന്‍റെ നിയമനം തീരുമാനം ആയില്ല -മന്ത്രി സജി ചെറിയാൻ

text_fields
bookmark_border
എം.ജി ശ്രീകുമാറിന്‍റെ നിയമനം തീരുമാനം ആയില്ല -മന്ത്രി സജി ചെറിയാൻ
cancel

സംഗീത നാടക അക്കാദമി ചെയർമാനായി ഗായകൻ എം. ജി ശ്രീകുമാറിനെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല എന്ന്​ മന്ത്രി സജി ചെറിയാൻ. എം. ജി ശ്രീകുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക്​ പരിഗണിക്കുന്നതിനെതിരെ ഇടതുകേന്ദ്രങ്ങളിൽനിന്നുതന്നെ ശക്​തമായ പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തില സർക്കാർ തീരുമാനത്തിൽനിന്ന്​ പിൻവലിയുന്നതിന്‍റെ സൂചനയാണ്​ മന്ത്രി നൽകിയത്​.

നിയമനകാര്യത്തിൽ ഇനിയും തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നാണ്​ മന്ത്രി ചൊവ്വാഴ്ച മാധ്യമങ്ങളോട്​ പ്രതികരിച്ചത്​. കേരള സംഗീത നാടക അക്കാദമി ചെയർമാനായി എം.ജി ശ്രീകുമാറിനെ നിയമിക്കാനുള്ള സി.പി.എം തീരുമാനത്തിനെതിരെ ഇടതുപക്ഷ പ്രമുഖരിൽ നിന്നടക്കം വ്യാപക വിമർശനം ഉയർന്നിരുന്നു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ അടക്കം എം.ജി. ശ്രീകുമാർ ബി.ജെ.പിക്ക്​ വേണ്ടി തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിറങ്ങിയിരുന്നെന്നും ബി.ജെ.പി സംസ്ഥാനം ഭരിക്കണം എന്ന തലത്തിൽ പ്രസംഗിച്ചു എന്നും തെളിവുകൾ നിരത്തിയാണ്​ ഇടതുപക്ഷ അനുയായികൾ തന്നെ നിയമനത്തിനെതിരെ രംഗത്തുവന്നിരുന്നത്​. ഒരേസമയം ഹിന്ദുത്വ ഫാസിസത്തിന്​ വേണ്ടി ആഹ്വാനം ചെയ്യാനും അതേസമയം, ഇടതുപക്ഷ സഹയാത്രികൻ ആകാനും കഴിയുന്ന പ്രത്യേക പ്രിവിലേജുകൾ ചിലർക്കുണ്ടെന്നാണ്​ എം.ജി ശ്രീകുമാറിനെ ചൂണ്ടിക്കാട്ടി സമൂൾമാധ്യമങ്ങളിൽ ഉയരുന്ന വ്യാപക വിമർശനം.

തീരുമാനം പുനഃപരിശോധിക്കണം എന്നും തെറ്റ്​ തിരുത്തണം എന്നും ആവശ്യപ്പെട്ട്​ നിരവധി പേരാണ്​ രംഗത്തെത്തിയത്​. നടി കെ.പി.എ.സി ലളിതയാണ്​ നിലവിൽ സംഗീത നാടക അക്കാദമി ചെയർമാൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MG SreekumarSaji Cheriyan
News Summary - The appointment of MG Sreekumar was not decided - Minister Saji Cherian
Next Story