Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ നിയമനം റദ്ദ് ചെയ്യണം; ചാൻസലർക്ക് പരാതി നൽകി കെ.എസ്.യു

text_fields
bookmark_border
ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ നിയമനം റദ്ദ് ചെയ്യണം; ചാൻസലർക്ക് പരാതി നൽകി കെ.എസ്.യു
cancel

തിരുവനന്തപുരം: കേരള സർവകലാശാല നാല് വർഷ ബിരുദ കോഴ്സിനുള്ള കരാർ അധ്യാപകരെ നിയമിക്കാന്നുള്ള സിലക്ഷൻ കമ്മിറ്റിയുടെ അധ്യക്ഷനായി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയും സിൻഡിക്കേറ്റംഗവുമായ ഷിജുഖാനെ നിയമിച്ചത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ ഗവർണർക്ക് പരാതി നൽകി. ഇത് നീക്കം തികച്ചും നിയമ വിരുദ്ധമാണെന്നും സിൻഡിക്കേറ്റ് തീരുമാനം റദ്ദ് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

സർവകലാശാലകളിൽ അസി.പ്രഫസറുമാരുടെ സ്ഥിരം നിയമനത്തിന് പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങൾക്കും കരാർ നിയമനത്തിലും സ്വീകരിക്കണമെന്നാണ് യു.ജി.സി നിബന്ധന. ഇതനുസരിച്ച് വിസിയോ വി.സി ചുമതലപ്പെടുത്തുന്ന 10 വർഷത്തിൽ കുറയാത്ത പ്രഫസർഷിപ്പുള്ള അധ്യാപകനോ ആയിരിക്കണം കമ്മിറ്റി ചെയർമാൻ. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമേൽ നിർദേശിച്ച 10 വർഷത്തിലേറെ പ്രൊഫസർഷിപ്പുള്ള, സി.പി.എമ്മിൻ്റെ തന്നെ വനിതാ സിൻഡിക്കേറ്റ് അംഗത്തെ തഴഞ്ഞാണ് 'അധ്യാപന' പരിചയമില്ലാത്ത ഷിജുഖാനെ ജിവനക്കാരുടെ കാര്യങ്ങൾക്കുള്ള സിൻഡിക്കേറ്റിലെ സ്ഥിരം സമിതിയുടെ കൺവീനർ എന്ന നിലയിലുള്ള രാഷ്ട്രീയ നിയമനം നടന്നത്. ഇടത് അനുകൂല സിൻഡിക്കേറ്റിനു താത്പര്യമുള്ളവരെ കമ്മിറ്റി അംഗങ്ങളായി നിയമിച്ചിട്ടുമുണ്ട്.

ഉന്നത വിദ്യാഭ്യാസ മേഖലയിയെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളാണ് ഇതിലൂടെ നടക്കുന്നത് എന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധികൾക്ക് കാരണം ഇത്തരം രാഷ്ട്രീയ നിയമനങ്ങളാണെന്നും വിഷയത്തിൽ സർവകലാശാല ചാൻസലർ എന്ന നിലയിൽ അടിയന്തര ഇടപെടൽ നടത്തി സിൻഡിക്കേറ്റിൻറെ തെറ്റായ തീരുമാനം റദ്ദ് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The appointment of DYFI District Secretary should be cancelled; KSU complained to the Chancellor
Next Story