Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യപാനം ചോദ്യംചെയ്തയാൾ മർദനമേറ്റ് മരിച്ചു
text_fieldsbookmark_border
ചാവക്കാട്: കടയുടെ മുന്നിലിരുന്ന് മദ്യപിക്കുന്നത് ചോദ്യംചെയ്ത ഉടമ മർദനമേറ്റ് മരിച്ചു. പ്രതി കസ്റ്റഡിയിൽ. അകലാട് ബദര്‍പള്ളി സൈക്കിൾ ഷോപ് ഉടമ കുന്നമ്പത്ത് കോഞ്ചാടത്ത് മുഹമ്മദാലിയാണ് (65) മരിച്ചത്. അകലാട് കുന്നമ്പത്ത് കുരിക്കളകത്ത് ഷഫീഖിനെ (30) വടക്കേകാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ദേശീയപാതയോരത്ത് മുഹമ്മദലിയുടെ വീടിെൻറ മുൻഭാഗത്താണ് സൈക്കിൾ കട. കടയുടെ മുന്നിലിരുന്ന് ഷഫീഖും തമിഴ്നാട് സ്വദേശിയായ മുരുകനും മദ്യപിക്കുന്നത് മുഹമ്മദാലി ചോദ്യം ചെയ്തു. തുടര്‍ന്നുള്ള വാക്തര്‍ക്കമാണ് മർദനത്തിൽ കലാശിച്ചത്. തളർന്നുവീണ മുഹമ്മദലിയെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിക്കുന്നതിനിടയിലാണ് മരണം.
ഖബറടക്കം തിങ്കളാഴ്ച മന്ദലാംകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: സുലൈഖ. മക്കള്‍: റാഷിദ, ഫാത്തിമ, സമീറ, നൗഫിയ, നൗഷത്ത്, ആത്തിക്ക.
Next Story

