Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്ക് സെക്‌സ് മാഫിയ ബന്ധം, തന്നെ കാഴ്ചവെക്കാൻ ശ്രമിച്ചു’; പരാതിയുമായി ബന്ധുവായ യുവതി

text_fields
bookmark_border
യുവതിയുടെ പരാതി വ്യാജമെന്നും നിയമനടപടി സ്വീകരിക്കുമെന്നും നടി
actress
cancel
camera_alt

Representational Image 

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനും മറ്റു പ്രമുഖ താരങ്ങൾക്കുമെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ അടുത്ത ബന്ധുവായ യുവതിയുടെ പരാതി. നടിക്ക് സെക്സ് മാഫിയയുമായി ബന്ധമുണ്ടെന്നും 2014ൽ ഓഡിഷനായി തന്നെ ചെന്നൈയിൽ എത്തിച്ച് ഒരു സംഘം ആളുകൾക്ക് കാഴ്ചവെക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം. അവർക്ക് വഴങ്ങിക്കൊടുക്കാൻ നടി നിർബന്ധിച്ചു. എതിർത്തപ്പോൾ മോശമായ രീതിയിൽ രോഷത്തോടെ പെരുമാറി. കുറച്ചു കഴിഞ്ഞപ്പോൾ ഒരുപാട് പെൺകുട്ടികളെ ഇങ്ങനെ കൊണ്ടുവന്നിട്ടുണ്ടെന്നും അവരൊക്കെ ഇപ്പോൾ ഹാപ്പിയാണെന്നും നീയൊന്ന് കണ്ണടച്ചാൽ നമുക്കെല്ലാവർക്കും നല്ല രീതിയിൽ സെറ്റിലാകാൻ പറ്റുമെന്നും ശാന്തമായി പറഞ്ഞു. തന്റെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു സംഭവമെന്നും യുവതി കൂട്ടിച്ചേർത്തു.

അതേസമയം, ബന്ധുവായ യുവതിയുടെ പരാതി വ്യാജമാണെന്ന് നടി പ്രതികരിച്ചു. വ്യക്തിവൈരാഗ്യം ആണ് ഇതിന് പിന്നിലെന്നും പലപ്പോഴായി പണം ആവശ്യപ്പെട്ടിട്ടും നൽകാത്തതിന്റെ വൈരാഗ്യം തീർക്കുകയാണ് ഇവരെന്നും നടി വ്യക്തമാക്കി. 2014ൽ തന്റെ ഷൂട്ടിങ് സെറ്റിൽ ഇവർ എത്തിയിരുന്നെങ്കിലും തിരക്ക് കാരണം കാണാൻ സാധിച്ചിരുന്നില്ല. യുവതിക്ക് പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കണം. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞു.

നടന്‍മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു എന്നിവര്‍ക്കെതിരെയാണ് നടി ഗുരുതര ആരോപണങ്ങൾ ഉയർത്തിയിരുന്നത്. ഇവരെ കൂടാതെ, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരിൽ നിന്നും അതിക്രമം നേരിട്ടതായി നടി ആരോപിച്ചിരുന്നു. കിടക്ക പങ്കിട്ടാൽ മാത്രമേ അമ്മയിൽ അംഗത്വം നൽകൂവെന്നും താൻ അറിയാതെ അമ്മയിൽ നുഴഞ്ഞുകയറാൻ കഴിയില്ലെന്നും മുകേഷ് പറഞ്ഞെന്നായിരുന്നു നടിയുടെ പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'The actress who filed harassment complaint against Mukesh and others tried to show her sex mafia connection'; A relative of the woman complained
Next Story