Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
tree cutting
cancel
Homechevron_rightNewschevron_rightKeralachevron_rightമുട്ടിൽ മരംമുറി:...

മുട്ടിൽ മരംമുറി: എൻ.ടി. സാജനെതിരായ നടപടി സ്ഥലംമാറ്റത്തിലൊതുക്കി

text_fields
bookmark_border

തിരുവനന്തപുരം: മുട്ടിൽ മരംമുറിയിൽ ആരോപണവിധേയനായ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എൻ.ടി. സാജനെ സ്ഥലംമാറ്റി. സസ്പെൻഷൻ ശിപാർശയിൽ സംസ്ഥാനം കേന്ദ്രാനുമതി തേടുന്നതിനിടെയാണ്​ കൊല്ലം സോഷ്യൽ ഫോറസ്​ട്രിയിലേക്ക്​ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കിയത്​.

ഇതോടെ നടപടി സ്ഥലംമാറ്റത്തിലേക്ക്​ ഒതുക്കിയെന്ന ആരോപണം ഉയർന്നു. മുഖ്യമന്ത്രിയുമായി അടുപ്പം പുലർത്തുന്ന ഉദ്യോഗസ്ഥ​നെതിരെ കടുത്ത നടപടി എളുപ്പമാകില്ലെന്ന വാദം നിലനിൽ​ക്കവെയാണിത്​.

സാജനെ സസ്​പെൻഡ്​​ ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ പ്രിൻസിപ്പൽ ചീഫ്​ ഫോറസ്​റ്റ്​ കൺസർവേറ്റർ നൽകിയ അന്വേഷണ റിപ്പോർട്ട് അവ്യക്തമാണെന്നും കൂടുതൽ വിശദീകരണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കഴിഞ്ഞയാഴ്​ച റിപ്പോർട്ട് മടക്കിയിരുന്നു. ​െഎ.എഫ്​.എസ്​ കേഡർ ഉദ്യോഗസ്ഥനെതിരായ നടപടിയിൽ കേന്ദ്ര സർക്കാറി​​െൻറ അനുമതികൂടി വേണമെന്ന ഉപദേശത്തി​െൻറ അടിസ്ഥാനത്തിൽ കേന്ദ്രാനുമതിക്ക്​ ഫയൽ കൈമാറുകയും ചെയ്​തു.

കേന്ദ്രത്തി​െൻറ മറുപടി ലഭിക്കും മുമ്പാണ്​ സ്ഥലംമാറ്റം. മരംമുറി അന്വേഷണം വഴിതെറ്റിക്കാൻ സാജൻ ഇടപെ​െട്ടന്നും മുറിച്ച മരങ്ങൾ പിടിച്ചെടുത്ത മേപ്പാടി ഫോറസ്​റ്റ്​ റേഞ്ച് ഓഫിസറെ കേസിൽ കുടുക്കാൻ ശ്രമിച്ചെന്നുമാണ്​ റിപ്പോർട്ടിലെ കണ്ടെത്തൽ. മരം കടത്തിനുശേഷം ഇൻസ്പെക്​ഷൻ ആൻഡ്​​ ഇവാല്വേഷൻ വിങ്ങി​െൻറ താൽക്കാലിക ചുമതലയിലിരുന്നപ്പോഴാണ്​ മേപ്പാടി റേഞ്ച് ഓഫിസർക്കെതിരെ സാജൻ റിപ്പോർട്ട് നൽകിയത്.

മുട്ടിൽ മരംകൊള്ള തടഞ്ഞതി​െൻറ വൈരാഗ്യത്തിൽ പ്രതികളുമായി ഒത്തുകളിച്ചാണ് റിപ്പോർട്ട് തയാറാക്കിയതെന്ന്​ ഉത്തരമേഖല ചീഫ് കൺസർവേറ്റർ ഡി.കെ. വിനോദ് കുമാറും അഡീഷനൽ പ്രിൻസിപ്പൽ ചീഫ്​ കൺസർവേറ്റർ രാജേഷ് രവീന്ദ്രനും നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. അതെല്ലാം മറച്ചുപിടിച്ചാണ്​ നടപടി സ്ഥലംമാറ്റത്തിലൊതുക്കിയതെന്നാണ്​ ആക്ഷേപം​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muttil
News Summary - The action against NT. Sajan was limited to relocation
Next Story