Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവ്

text_fields
bookmark_border
No Fundamental Right To Ply Auto Rickshaws In Cochin International Airport Premises Without Specific Permissions: High Court
cancel

മൂവാറ്റുപുഴ: കറുകടത്ത് പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. കോതമംഗലം കറുകടം കുഴിക്കാട്ടു കുടി സുധീഷ് (40) നെയാണ് മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് പോക്സോ കോടതി ജഡ്ജി പി.വി അനീഷ് കുമാർ ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടി തടവും പ്രതി അനുഭവിക്കണം. 2019 ൽ ആണ് സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജമുന ഹാജരായി.

അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ച സംഘത്തിൽ ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാർ, സബ് ഇൻസ്പെക്ടർ ജി. രജൻ കുമാർ, എ.എസ്.ഐ വി.എം. രഘുനാഥൻ, സി.പി.ഒമാരായ ഗീരീഷ് കുമാർ, കെ.വി. സജന എന്നിവരാണ് ഉണ്ടായിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The accused will be jailed for ten years in the case of sexually abusing a minor boy
Next Story