Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജാമ്യത്തിലിറങ്ങിയ...

ജാമ്യത്തിലിറങ്ങിയ പ്രതി അയൽവീടിന് നേരെ വീണ്ടും ആക്രമണം നടത്തി; വയോധികരെ കൈയേറ്റം ചെയ്​തു

text_fields
bookmark_border
ജാമ്യത്തിലിറങ്ങിയ പ്രതി അയൽവീടിന് നേരെ വീണ്ടും ആക്രമണം നടത്തി; വയോധികരെ കൈയേറ്റം ചെയ്​തു
cancel

തി​രു​വ​ല്ല: അ​യ​ൽ​വാ​സി​ക​ളു​ടെ വീ​ടു​ക​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ മ​ധ്യ​വ​യ​സ്​​ക​ൻ അ​യ​ൽ​വീ​ടി​ന് നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തി.

മീ​ന്ത​ല​ക്ക​ര പു​തി​രി​ക്കാ​ട്ട് മ​ല​യി​ൽ ചാ​മ​ക്കാ​ലാ​യി​ൽ വീ​ട്ടി​ൽ ജോ​ൺ ചാ​ക്കോ​യാ​ണ് അ​യ​ൽ​വാ​സി​യാ​യ ചെ​ല്ല​മ്മ​യു​ടെ വീ​ട് വീ​ണ്ടും അ​ടി​ച്ചു​ത​ക​ർ​ത്ത​ത്. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട് ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​രു​മ്പ് പൈ​പ്പു​മാ​യി ചെ​ല്ല​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ ജോ​ൺ ചാ​ക്കോ വീ​ടി​െൻറ ചു​റ്റു​പാ​ടു​മു​ള്ള ജ​നാ​ല​ക​ൾ പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

78 കാ​രി​യാ​യ ചെ​ല്ല​മ്മ​യും 76 കാ​ര​നാ​യ സ​ഹോ​ദ​ര​ൻ ശ്രീ​ധ​ര​നും മാ​ത്ര​മാ​ണ് സം​ഭ​വ സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ​യും ജോ​ൺ ചാ​ക്കോ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തു. ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ജോ​ൺ ചാ​ക്കോ ചെ​ല്ല​മ്മ​യു​ടേ​ത​ട​ക്കം മൂ​ന്ന് അ​യ​ൽ വാ​സി​ക​ളു​ടെ വീ​ടു​ക​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ജ​നാ​ല​ക​ളും കു​ടി​വെ​ള്ള പൈ​പ്പും അ​ട​ക്കം അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​കേ​സി​ൽ തി​രു​വ​ല്ല പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത് റി​മാ​ൻ​ഡ്​ ചെ​യ്തി​രു​ന്നു.

മൂ​ന്നാ​ഴ്ച മു​മ്പാ​ണ് ഇ​യാ​ൾ ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച​ത്തെ ആ​ക്ര​മ​ണം. സം​ഭ​വം സം​ബ​ന്ധി​ച്ച് ചെ​ല്ല​മ്മ​യു​ടെ പ​രാ​തി ല​ഭി​ച്ച​താ​യും പ്ര​തി​യെ ഉ​ട​ൻ അ​റ​സ്​​റ്റ്​ ചെ​യ്യു​മെ​ന്നും തി​രു​വ​ല്ല എ​സ്.​ഐ.​എ അ​നീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackingHome invasion
News Summary - The accused who was released on bail, attacked the neighbor again
Next Story