കോടതിയിൽനിന്ന് ഇറങ്ങിയോടിയ പ്രതി പിടിയിൽ
text_fieldsമൂവാറ്റുപുഴ: പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയതിനുപിന്നാലെ ഓടി രക്ഷപ്പെട്ട അസം സ്വദേശിയെ നാട്ടുകാരും പൊലീസും ഓടിച്ചിട്ടുപിടിച്ചു. അസം സ്വദേശിനിയായ യുവതിയുമായി പേഴയ്ക്കാപ്പിള്ളിയിൽ വാടകക്ക് താമസിക്കുന്ന റമീസുൽ ഇസ്ലാമാണ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്.
യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവതിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. തുടർന്ന് ശനിയാഴ്ച വൈകീട്ട് റമീസുലിനെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കടന്നുകളയാൻ ശ്രമിച്ചത്.
കോടതി മതിൽചാടി റോഡിലെത്തിയ ഇയാളെ സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുനിർത്തി. അപ്പോഴേക്കും സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു. ഇയാളെ ഞായറാഴ്ച മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

