പ്രായപൂർത്തിയാകാത്ത ഇരട്ട സഹോദരിമാരെ പീഡിപ്പിച്ച പ്രതിക്ക് 55 വർഷം കഠിനതടവും പിഴയും
text_fieldsപത്തനംതിട്ട: ഏഴുവയസുകാരായ ഇരട്ട സഹോദരിമാരെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 55 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ.
കുളനട കുറിയാനിപ്പള്ളിൽ, ആശാഭവൻ വീട്ടിൽ ശിവദാസനെ (67)യാണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക് കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. പിഴ ഒടുക്കാതിരുന്നാൽ ഏഴ് വർഷം അധിക കഠിനതടവും അനുഭവിക്കണം. കഴിഞ്ഞ വർഷമാണ് സംഭവം. പെൺകുട്ടികളുടെ വീട്ടിൽ അതിക്രമിച്ചു കടന്ന പ്രതി കുട്ടികളോട് വെള്ളം ആവശ്യപ്പെട്ട ശേഷം ടി.വി കണ്ടു കൊണ്ടിരുന്ന കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിതാവ് വീട്ടിലെത്തിയപ്പോൾ കർട്ടന് പിന്നിൽ ഭയന്ന് ഒളിച്ചിരിക്കുന്ന അവസ്ഥയിലാണ് കുട്ടികളെ കണ്ടത്. തുടർന്ന് ഇലവുംതിട്ട പൊലീസിൽ വിവരം അറിയിച്ചു.
പ്രോസിക്യൂഷനു വേണ്ടി അഡ്വ ജയ്സൺ മാത്യൂസ് ഹാജരായി. ഇലവുംതിട്ട പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ദീപുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

