Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎട്ട് വയസുകാരിയെ...

എട്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക്​ 10 വർഷം കഠിന തടവ്

text_fields
bookmark_border
മ​ധു
cancel
camera_alt

മ​ധു

കാ​ട്ടാ​ക്ക​ട: എ​ട്ട് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക്​ 10 വ​ർ​ഷം ക​ഠി​ന ത​ട​വും 40,000 രൂ​പ പി​ഴ​യും ശി​ക്ഷ. ആ​മ​ച്ച​ൽ കു​രു​തം​കോ​ട് എ​ൽ.​പി.​സ്കൂ​ളി​ന് സ​മീ​പം അ​യ​ണി​വി​ള മ​ധു ഭ​വ​നി​ൽ മ​ധു (49)​വി​നെ​യാ​ണ് കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ‌​ഡ്​​ജി എ​സ്.​ര​മേ​ഷ് കു​മാ​ർ ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ക്ക്​ ന​ൽ​ക​ണം. അ​ല്ലെ​ങ്കി​ല്‍ പ​ത്ത് മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്ന്​ വി​ധി​യി​ല്‍ പ​റ​യു​ന്നു.

2018ലാ​ണ് സം​ഭ​വം. സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന എ​ട്ട് വ​യ​സു​കാ​രി​യെ പ്ര​തി പ്ര​ലോ​ഭി​പ്പി​ച്ച് വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​തി​ജീ​വി​ത​യു​ടെ സ​ഹോ​ദ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം ന​ട​ത്തി​യ​തി​നും പ്ര​തി ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​രി​ക​യാ​ണ്. അ​ന്ന​ത്തെ കാ​ട്ടാ​ക്ക​ട സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി​ജ​യ​രാ​ഘ​വ​നാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ ഡി.​ആ​ർ.​പ്ര​മോ​ദ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAssaultingTrivandrum News
News Summary - The accused who molested an eight-year-old girl was sentenced to 10 years rigorous imprisonment
Next Story