അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 60 വര്‍ഷം തടവ്
text_fieldsപെരുമ്പാവൂര്‍: അഞ്ചുവയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 60 വര്‍ഷം തടവും 60,000 രൂപ പിഴയും. ഇരിങ്ങോള്‍ സ്വദേശിയായാ 40 കാരനെയാണ് പെരുമ്പാവൂര്‍ അതിവേഗ കോടതി ശിക്ഷിച്ചത്. 2021 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറുപ്പംപടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന രാജേഷ് കെ. മേനോനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കോടനാട് ഇന്‍സ്പെക്ടര്‍ ആയിരുന്ന സജി മാര്‍ക്കോസ്, എസ്.ഐ ടി.എല്‍. ജയന്, എ.എസ്.ഐ എം.എസ്. മനോജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിജു കെ. വര്‍ഗീസ്, വിപിന്‍ വര്‍ക്കി, എന്‍.പി. ബിന്ദു, പി.എം. ലൈലാലി, കെ.സി. ജിബി തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി എ. സിന്ധു ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

