വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ ആക്രമിച്ച പ്രതിയെ റിമാൻ്റ് ചെയ്തു
text_fieldsഅഞ്ചൽ: വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ മർദ്ദിക്കുകയും കാർ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. നെടിയറ സ്വദേശി വിനു (മൊട്ട വിനു 42) വാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ നെടിയറ സജി വിലാസത്തിൽ സജീവിൻ്റെ ഭാര്യ വത്സലയെ വിനു മാരകായുധങ്ങളുമായെത്തി മർദ്ദിച്ച് പരിക്കേല്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം സ്ഥലത്തു നിന്നും രക്ഷപെട്ട ബിനു വലത് കൈക്ക് മുറിവേറ്റ നിലയിൽ പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. തുടർന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങി വാഹനത്തിൽ കറങ്ങി നടക്കുന്നതിനിടെ അഗസ്ത്യക്കോട് നിന്നുമാണ് ഇൻസ്പെ്പെക്ടർ കെ.ജി ഗോപകുമാർ, എസ്.ഐ പ്രജീഷ് കുമാർ എന്നിരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിനുവിനെ കസ്റ്റഡിിയിലെടുത്തത്. നേരത്തേയുള്ള അഞ്ച് ക്രിമനൽ കേസുകളിൽ പ്രതിയാണ് വിനുവെന്നും പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തുവെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

