Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരോഗിയുടെ മാലയും പണവും...

രോഗിയുടെ മാലയും പണവും കവർന്ന കേസിൽ പ്രതി അറസ്റ്റിൽ

text_fields
bookmark_border
രോഗിയുടെ മാലയും പണവും കവർന്ന കേസിൽ പ്രതി അറസ്റ്റിൽ
cancel

കോട്ടയം: തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് രോഗിയുടെ മാലയും പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി കീഴൂർ കുരുംപിനിക്കൽ രാജേഷിനെയാണ് (31) അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 13നായിരുന്നു സംഭവം.

വൃദ്ധയായ രോഗിക്കൊപ്പമുണ്ടായിരുന്ന സഹായി ചായമേടിക്കാനായി മുറിക്ക് പുറത്ത് പോയപ്പോഴായിരുന്നു മോഷണം. ആശുപത്രി ജീവനക്കാരനാണെന്നുപറഞ്ഞ് ഇയാൾ രോഗി ധരിച്ചിരുന്ന മാലയും വളയും ഊരിയെടുത്തു.

ഇവിടെയുണ്ടായിരുന്ന പണവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ഏറ്റുമാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കോഴിക്കോടുനിന്ന് പിടികൂടുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftpatient
News Summary - The accused was arrested in the case of stealing the patient's necklace and money
Next Story