വീട്ടിൽ കയറി യുവാവിനെ കുത്തിയ കേസിൽ പ്രതി അറസ്റ്റിൽ
text_fieldsഅമ്പു
തിരുവല്ലം: തിരുവല്ലം പോലീസ് സ്റ്റേഷൻ പരിധിയിലെ വണ്ടിത്തടത്ത് വീട്ടിൽ കയറി യുവാവിനെ കുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ഒന്നാം പ്രതിയായ തിരുവല്ലം ലക്ഷംവീട് കോളനിയിൽ അമ്പു ഭവനിൽ അമ്പു എന്ന യുവാവാണ് അറസ്റ്റിലായതെന്നും സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തമിഴ്നാട് സേലത്തു നിന്നാണ് പിടികൂടിയതെന്നും തിരുവല്ലം പോലീസ് പറഞ്ഞു.
മാർച്ച് 29 ന് വണ്ടിത്തടം ഷാമില മൻസിലിൽ താമസിക്കുന്ന ഷഫീഖ് എന്നയാളെയാണ് പ്രതിയും സംഘവും വീട്ടിൽ കയറി ആക്രമിച്ച് കത്രികകൊണ്ട് കുത്തി പരിക്കേല്പിച്ചത്. ക്രിമിനൽ കേസുകളിലെ പ്രതികളുമായി ബന്ധം വേണ്ടെന്ന് സഹോദരനോട് പറഞ്ഞ് വിലക്കിയതിലുള്ള വിരോധത്തിലാണ് ആക്രമണം നടത്തിയതെന്നും പിടിയിലായ യുവാവ് ക്രിമിനൽ ലിസ്റ്റിലും നിരവധി ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടയാളാണെന്നും പോലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

