Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവിനെ ആക്രമിച്ച...

യുവാവിനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

text_fields
bookmark_border
അ​ശോ​ക​ൻ​
cancel
camera_alt

അ​ശോ​ക​ൻ​

ക​രു​നാ​ഗ​പ്പ​ള്ളി: മു​ൻ​വി​രോ​ധം നി​മി​ത്തം യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ത​ഴ​വ, ക​ട​ത്തൂ​ർ, കൂ​ട്ടി​ങ്ങ​ൽ ത​റ​യി​ൽ വീ​ട്ടി​ൽ അ​ശോ​ക​ൻ​ (52) ആ​ണ്​ ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. തൊ​ടി​യു​ർ സ്വ​ദേ​ശി​യാ​യ ന​ജീ​റി​നെ​യാ​ണ് ഇ​യാ​ൾ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ന​ജീ​റി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ മാ​താ​വും പ്ര​തി​യും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ൽ ന​ജീ​ർ പ്ര​തി​ക്കെ​തി​രാ​യി പ​ക്ഷം ചേ​ർ​ന്ന​തി​ന്‍റെ വി​രോ​ധ​ത്തി​ൽ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്​​ഥ​ല​ത്ത് നി​ന്ന് പോ​കാ​ൻ ശ്ര​മി​ച്ച ന​ജീ​റി​നെ പ്ര​തി​യാ​യ അ​ശോ​ക​ൻ പു​റ​കി​ലൂ​ടെ ചെ​ന്ന് ത​ട​ഞ്ഞു​നി​ർ​ത്തി ഇ​രു​മ്പ് പൈ​പ്പു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചു. ന​ജീ​റി​ന്‍റെ മു​ഖ​ത്ത് 18 തു​ന്ന​ലു​ക​ളു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളു​ടെ പ​രാ​തി​യി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്യ്ത ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ്​ പ്ര​തി​യെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ ബി​ജു​വ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഷ​മീ​ർ, ഷി​ഹാ​സ്, സ​ന്തോ​ഷ്, എ​സ്.​സി.​പി.​ഓ​മാ​രാ​യ ഹാ​ഷിം, രാ​ജീ​വ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ്​ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsAssaulting
News Summary - The accused was arrested in the case of assaulting the youth
Next Story