Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂൾ ശുചിമുറിയിൽ കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

text_fields
bookmark_border
സുന്ദരിയമ്മ വധക്കേസിൽ കോടതി വെറുതെവിട്ട ആളാണ് പിടിയിലായത്
സ്കൂൾ ശുചിമുറിയിൽ കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
cancel

കോഴിക്കോട്: സ്കൂൾ വിടുന്ന സമയത്ത് സ്കൂൾ ശുചിമുറിയിൽ കയറി കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കൽ ജയേഷാണ് (32) വെള്ളയിൽ പൊലീസിന്റെ പിടിയിലായത്. പ്രമാദമായ സുന്ദരിയമ്മ വധക്കേസിൽ കോടതി വെറുതെവിട്ട ആളാണ് പോക്സോ കേസിൽ അറസ്റ്റിലായ ജയേഷ്.

വൈകീട്ട് സ്കൂൾ വിടുന്ന സമയം നോക്കി കുട്ടികളെ കൂട്ടുന്നതിനായി വന്ന രക്ഷിതാക്കൾക്കും ഓട്ടോ ഡ്രൈവർമാർക്കുമൊപ്പം സമർഥമായി സ്കൂൾ കോമ്പൗണ്ടിൽ പ്രവേശിച്ചശേഷമാണ് സ്കൂളിന്റെ മൂത്രപ്പുരയിൽവെച്ച് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ സുന്ദരിയമ്മ കൊലക്കേസിലെ പ്രതിയായ ജയേഷ് ആണിതെന്ന് പൊലീസിന് സംശയം തോന്നി.

മുമ്പ് ജയേഷിനെക്കുറിച്ച് ചാനലുകളിൽ വന്ന വാർത്തകളിലെ ദൃശ്യങ്ങൾ ശേഖരിച്ച് സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെ കാണിച്ചതിൽ ആളെ തിരിച്ചറിയുകയായിരുന്നു. ജയേഷിനെതിരായി വെള്ളയിൽ, ടൗൺ പൊലീസ് സ്റ്റേഷനുകളിൽ ഈ മാസം കേസുകൾ രജിസ്റ്റർ ചെയ്തതിനാൽ ഇയാൾ നഗരത്തിലുണ്ടെന്ന് മനസ്സിലാക്കി പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിൽ സൗത്ത് ബീച്ച് പരിസരത്തുനിന്നാണ് ഇയാൾ പിടിയിലായത്. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

വെള്ളയിൽ ഇൻസ്പെക്ടർ വി. ബാബുരാജിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ യു. സനീഷ്, ബാവ രഞ്ജിത്ത്, എ.എസ്.ഐ ദീപു കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എൻ. നവീൻ, സിവിൽ പൊലീസ് ഓഫിസർ പി. ജയചന്ദ്രൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രാഥമിക തെളിവെടുപ്പിനുശേഷം പ്രതിയെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി നാലിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The accused was arrested for molested the child in the school washroom
Next Story