മോഷണക്കേസുകളിലെ പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി
text_fieldsസ്റ്റീഫൻ
കുമളി: നിരവധി മോഷണക്കേസുകളിലെ പ്രതി പൊലീസ് പിടിയിൽ. തേനി ജില്ലയിലെ കമ്പത്തുനിന്നാണ് കുമളി പൊലീസ് ഇയാളെ പിടികൂടിയത്.
തേനി, ബോഡി നായ്ക്കന്നൂർ സ്വദേശി സ്റ്റീഫനാണ് (43) പിടിയിലായത്. ഇയാൾക്കെതിരെ കുമളി, വണ്ടൻമേട്, കട്ടപ്പന സ്റ്റേഷനുകളിൽ മോഷണക്കേസുണ്ട്. കഴിഞ്ഞ മാസം 24ന് ആനവിലാസത്തെ എസ്റ്റേറ്റ് ലയങ്ങൾ കുത്തിത്തുറന്ന് രണ്ട് പവൻ സ്വർണവും 3500 രൂപയും മോഷ്ടിച്ച കേസിലാണ് കുമളി ഇൻസ്പെക്ടർ സുജിത്ത്, എസ്.ഐ ലിജോ പി. മണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.
തമിഴ്നാട്ടിൽ നിന്നെത്തി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തി മടങ്ങുന്നതാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിന് ശേഷം ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

