Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാതാവിനെ കൊന്ന കേസിലെ പ്രതി അയൽവാസിയുടെ ഓട്ടോറിക്ഷ അടിച്ചു തകർത്തു

text_fields
bookmark_border
Murder Accused
cancel

തിരുവല്ല: തിരുവല്ലയിലെ നിരണത്ത് കൊലക്കേസ് പ്രതിയായ യുവാവ് അയൽവാസിയുടെ ഓട്ടോറിക്ഷ അടിച്ചു തകർത്തു. നിരണം പ്ലാമ്പറമ്പിൽ വീട്ടിൽ ബിജി ചാക്കോയാണ് അയൽവാസിയായ കൊടുവശ്ശേരി വീട്ടിൽ സുഭാഷിന്റെ ഓട്ടോ റിക്ഷ അടിച്ചു തകർത്തത്.

ഇന്ന് പുലർച്ചെയോടെ ആയിരുന്നു സംഭവം. സുഭാഷിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ ബിജി ചാക്കോ കമ്പി വടി ഉപയോഗിച്ച് അടിച്ച് തകർക്കുകയായിരുന്നു.

മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ബിജി ചാക്കോ അയൽവാസിയുടെ ബൈക്ക് കത്തിച്ച കേസിൽ പിടിയിലായി രണ്ടാഴ്ച മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഒളിവിൽ പോയ പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി എസ്.ഐ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The accused in the case of killing the mother, smashed the neighbor's autorickshaw
Next Story