പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
text_fieldsഇജാസ്
മരട്: മരട് പൊലീസ് സ്റ്റേഷനില്‍ പൊലീസിനെ ആക്രമിച്ച കേസില്‍ 2023ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ ബംഗളൂരുവില്‍നിന്നു പിടിയിലായി. കൊല്ലം ഓച്ചിറ ക്ലാപ്പന പെരുമാന്തറ നോര്‍ത്ത് തറയില്‍ തെക്കെതില്‍ വീട്ടില്‍ ഇജാസ് (34) ആണ് പിടിയിലായത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എം.ഡി.എം.എ കേസിലും ഇയാള്‍ പിടിയിലായിട്ടുണ്ട്. കൂടാതെ ഇയാള്‍ക്കെതിരേ നേരത്തേ കാപ്പ ചുമത്തിയിട്ടുണ്ടെന്നും മരട് എസ്.ഐ പറഞ്ഞു.
എറണാകുളം എ.സി.പി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡി.സി.പി സുദര്‍ശനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അന്വേഷണ സംഘം ബാംഗ്ളൂരിലേക്ക് തിരിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

