വിവാഹവീട്ടിൽ ആക്രമണം നടത്തിയ കേസിലെ പ്രതികൾ റിമാൻഡിൽ
text_fieldsവിവാഹവീട് ആക്രമിച്ച കേസിലെ പ്രതികൾ
മാന്നാർ: ചെന്നിത്തല ചെറുകോൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിനു സമീപം വിവാഹവീട്ടിൽ കയറി ആക്രമണം നടത്തിയ കേസിലെ പ്രതികൾ റിമാൻഡിൽ. ആക്രമണം നടത്തിയ ഏഴംഗ സംഘത്തിലെ അറസ്റ്റിലായ ചെറുകോൽ സംഗീത് ഭവനത്തിൽ സംഗീത് (20), ചെറുകോൽ ഇടശേരിയത്ത് വീട്ടിൽ ജിഷ്ണു (22), ചെറുകോൽ ഗോകുൽ നിവാസിൽ ഗോകുൽ കൃഷ്ണ (18) എന്നിവരാണ് റിമാൻഡിലായത്.
ഞായറാഴ്ച രാത്രിയിലാണ് ഏഴംഗ സംഘം ആക്രമണം നടത്തിയത്. ചെറുകോലുള്ള വരന്‍റെ വീട്ടിൽ വധുവിന്‍റെ ബന്ധുക്കൾ അടുക്കള കാണൽ ചടങ്ങിനെത്തിയിരുന്നു. ചടങ്ങ് നടക്കുന്നതിനിടെ ബൈക്കിൽ വീടിന് മുന്നിലെത്തി പല തവണ അസഭ്യം പറഞ്ഞ പ്രതികൾ അമിതവേഗതയിൽ സഞ്ചരിച്ച് ഭീതി പരത്തി.
ഇതാവർത്തിച്ചപ്പോൾ വിവാഹ വീട്ടിലെ ആളുകൾ ചോദ്യം ചെയ്യുകയും തുടർന്ന് പ്രതികൾ കൂടുതൽ ആളുകളെ കൂട്ടിവന്ന് അക്രമം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ചെറുകോൽ ചിത്തിരയിൽ മിഥുൻ (26,) ചെറുകോൽ വിഷ്ണു നിവാസിൽ മനോജ് (26) എന്നിവരെ കല്ല്, കമ്പ് എന്നിവ കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇവരുടെ തലയ്ക്കാണ് പരിക്കേറ്റത്. കേസിൽ നാല് പ്രതികളെ കൂടി പിടികൂടാനുണ്ട്.
പൊലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ. ജി. സുരേഷ് കുമാർ, എസ്.ഐമാരായ അഭിരാം, ബിജുക്കുട്ടൻ, ജി.എസ്. ഐ. സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിനീഷ് ബാബു, സിവിൽ പൊലീസ് ഓഫീസർ ജഗദീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

