മൂന്നരപതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവിൽ 55 കാരിക്ക് പിറന്നത് മൂന്ന് കൺമണികൾ
text_fieldsമൂവാറ്റുപുഴ : മൂന്നരപതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവില്‍ 55 കാരിക്ക് പിറന്നത് മൂന്ന് കണ്‍മണികള്‍. മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഇരിങ്ങാലക്കുട സ്വദേശിനി സിസി ജോർജാണ് മൂന്ന് കുട്ടികള്‍ക്ക് ജന്മം നൽകിയത്.
35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവര്‍ക്ക് കുഞ്ഞിക്കാല്‍ കാണാന്‍ അവസരം കിട്ടിയതങ്കിലും, മൂന്ന് കൺമണികളെ ലഭിച്ചതോടെ ഇവർ ഇരട്ടി സന്തോഷത്തിലാണ്.
ജൂലൈ 22 നാണ് സിസി മൂന്ന് പേർക്ക് ജന്മംനൽകിയത്. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും. അടുത്ത ദിവസം ഇവർ ആശുപത്രി വിടും. 1987ലാണ് ഇരിങ്ങാലക്കുട കാട്ടൂര്‍ കുറ്റികാടന്‍ ജോർജ് ആന്‍റണിയും ,സിസി ജോർജും ജീവിത പങ്കാളികളാവുന്നത്. ജോലി സംബന്ധമായി 18 വര്‍ഷത്തോളം ഗള്‍ഫില്‍ കഴിഞ്ഞ ഇവർ പിന്നീട് നാട്ടിലെത്തി ഇരിങ്ങാലക്കുടയില്‍ സ്വന്തം ബിസിനസ് നടത്തുകയാണ്. വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം മുതല്‍ ആരംഭിച്ചതാണ് കുട്ടികള്‍ക്കായുള്ള ചികിത്സകള്‍ അത് ഗള്‍ഫിലും നാട്ടിലുമായി തുടര്‍ന്നു.
ഇടയക്ക് ചികിത്സ നിര്‍ത്താനും ആലോചിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ജൂണിൽ രക്തസ്രാവം ഉണ്ടായതോടെ ഗര്‍ഭപാത്രം മാറ്റാനായി ആശുപത്രിയിലെത്തിയതോടെയാണ് ഇവർക്ക് വീണ്ടും പ്രതീക്ഷക്ക് ചിറകുമുളച്ചത്. മൂവാറ്റുപുഴയിലെ ഡോ.സബൈന്‍റെ ചികിത്സയിലായിരുന്നു ഇവർ. 55ാം വയസില്‍ അമ്മയാകാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹം തന്നെയാണെന്ന് സിസി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

