Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് 17കാരി ഓടുപൊളിച്ച് പുറത്തുപോയി

text_fields
bookmark_border
Mental hospital
cancel

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് അന്തേവാസിയായ 17കാരി ഓടുപൊളിച്ച് പുറത്തുപോയി. ഇന്ന് പുലർച്ചെയാണ് സംഭവം. ഇവരെ കണ്ടെത്താനായി അന്വേഷണം തുടങ്ങി.

അന്തേവാസികൾ പുറത്തുകടക്കുന്ന സംഭവം കുതിരവട്ടത്ത് ആവർത്തിക്കുകയാണ്. ഇന്നലെ വൈകീട്ട് ശുചിമുറിയുടെ വെന്‍റിലേഷൻ തകർത്ത് യുവാവ് രക്ഷപ്പെട്ടിരുന്നു. ഇയാളെ ഷൊർണൂരിൽ കണ്ടെത്തി. ദിവസങ്ങൾക്ക് മുമ്പ് ഒരു പുരുഷനും സ്ത്രീയും ചാടിപ്പോയിരുന്നു. ഇരുവരെയും പിന്നീട് കണ്ടെത്തി.

മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാവീഴ്ച വ്യാപകമാണെന്ന ആരോപണമുണ്ട്. കഴിഞ്ഞയാഴ്ച മാഹാരാഷ്ട്ര സ്വദേശിയായ സ്ത്രീയെ ഇവിടെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The 17-year-old ran away from the Kuthiravattom mental health center
Next Story