Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാഴത്തങ്ങാടി...

താഴത്തങ്ങാടി കൊലപാതകം: കാർ കൊണ്ടുപോകുന്ന ദൃശ്യം സി.സി.ടി.വിയിൽ 

text_fields
bookmark_border
താഴത്തങ്ങാടി കൊലപാതകം: കാർ കൊണ്ടുപോകുന്ന ദൃശ്യം സി.സി.ടി.വിയിൽ 
cancel
camera_alt??? ?????????????? ???????? ?????? ??.?? ??.????? ????????????

കോട്ടയം: താഴത്തങ്ങാടിയിൽ കൊലപാതകം നടന്ന വീട്ടിൽനിന്ന്​ മോഷണം പോയ കാർ കടന്നുപോകുന്നതി​​​െൻറ ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സി.സി.ടി.വിയിൽനിന്ന്​​ ലഭിച്ചു. തിങ്കളാഴ്​ച രാവിലെ 10.44നാണ്​ മോഷ്​ടിക്കപ്പെട്ട കെ.എൽ 05 വൈ 1820 ചുവന്ന വാഗൺ ആർ കാർ റോഡിലൂ​െട പോയത്​. നാലുവീടുകൾക്ക്​ അപ്പുറത്ത്​ താമസിക്കുന്ന റോയിയുടെ വീട്ടിലെ സി.സി.ടി.വിയിലാണ്​ ദൃശ്യം പതിഞ്ഞത്​​. ഒരാൾ മാത്രമാണ്​ കാറിനുള്ളിലുള്ളത്​.

ദമ്പതികൾ ആക്രമണത്തിനിരയായത്​ രാവിലെ ഒമ്പതിനും പത്തിനും ഇടയിലാണെന്നാണ്​ വിവരം​. കൊല്ലപ്പെട്ട ഷീബ തിങ്കളാഴ്​ച രാവിലെ എ​ട്ടേമുക്കാലോടെ മീൻ വാങ്ങാൻ പുറത്തിറങ്ങിയത്​ അയൽവീട്ടുകാർ കണ്ടിരുന്നു. എന്നാൽ, മെയിൻ റോഡിൽ കയറിയ കാർ കുമരകം ഭാഗത്തേക്കാണോ കോട്ടയം ഭാഗത്തേക്കാണോ തിരിഞ്ഞതെന്ന്​  വ്യക്തമല്ല. കുമരകം ഭാഗത്ത്​ ഈ കാർ കണ്ടതായി ചിലർ അറിയിച്ചിട്ടുണ്ട്​. ഇതുവഴി എറണാകുളത്തേക്ക്​ കടന്നിട്ടു ണ്ടാകുമെന്നാണ്​ കരുതുന്നത്​. 

കാറി​​​െൻറ നമ്പർ മറ്റ്​ ജില്ലകളിലെ പൊലീസ്​ സ്​റ്റേഷനുകളിലേക്ക്​ നൽകി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്​. ​സൈബർ സെൽ ഈ പരിധിയിലെ ഫോണുകൾ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്​. അയൽവീടുകളിലുള്ളവരുടെ മൊഴിയെടുത്തു. ആക്രമണശേഷം പ്രതി വീട്ടിനുള്ളിൽ എന്തോ തിരഞ്ഞ്​ സമയം ചെലവഴിച്ചതായാണ്​ കരുതുന്നത്. ​നിരവധി വീടുകളുള്ള പ്രദേശമാണിത്​. സാലിയുടെ വീടി​​​െൻറ ഇടതുവശത്ത്​ തൊട്ടടുത്തുതന്നെ മറ്റൊരു വീടുണ്ട്​. രണ്ട്​ വയോധികർ മാത്രമാണ്​ ഇവിടെയുള്ളത്​. സാലിയുടെ വീട്ടിൽനിന്ന്​ അസ്വാഭാവികമായി ഒന്നും കേട്ടില്ലെന്നാണ്​ ഇവർ പൊലീസിനോട്​ പറഞ്ഞത്​. എറണാകുളം റേഞ്ച്​ ഡി.ഐ.ജി കാളിരാജ്​ മഹേഷ്​കുമാർ, ജില്ല പൊലീസ്​ മേധാവി ജി. ജയദേവ്​, ഡിവൈ.എസ്​.പി പി.ആർ. ശ്രീകുമാർ, ക്രൈംബ്രാഞ്ച്​ ഡിവൈ.എസ്​.പി ഗിരീഷ്​ പി. സാരഥി തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. 

കാറിനെക്കുറിച്ച വിവരം ലഭിക്കുന്നവര്‍ സമീപ​െത്ത പൊലീസ് സ്​റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കണം. ഡിവൈ.എസ്.പി കോട്ടയം -9497990050. എസ്.എച്ച്.ഒ കോട്ടയം വെസ്​റ്റ്​ പൊലീസ് സ്​റ്റേഷൻ -9497987072, കോട്ടയം വെസ്​റ്റ്​ ​െപാലീസ് സ്​റ്റേഷൻ -0481 2567210.

‘ജിൽ’ ഓട്ടം അവസാനിപ്പിച്ചത്​ അറുപുഴ പാലത്തിനടുത്ത്​

കൊലപാതകം നടന്ന വീട്ടിൽനിന്ന്​ പൊലീസ്​ നായ്​ ‘ജിൽ’ ഓടിയെത്തിയത്​​ അറുപുഴ പാലത്തിനടുത്ത്​. പാലത്തിന്​ സമീപത്ത്​ മണത്തുനടന്നശേഷം ഓട്ടം അവസാനിപ്പിച്ചു​. വീടി​​െൻറ അകത്തു​നിന്ന്​ മണം പിടിച്ച്​ പുറത്തി​റങ്ങിയ നായ്​ മുറ്റത്തുകിടന്ന ചോരപുരണ്ട ഗ്ലൗസിന്​ സമീപം ചുറ്റിത്തിരിഞ്ഞശേഷമാണ്​ റോഡിലേക്കിറങ്ങിയത്​. കുമരകം റോഡിൽ കയറി കോട്ടയം ഭാഗത്തേക്ക്​ ഓടി അരകിലോമീറ്റർ പിന്നിട്ട്​ അറുപുഴ പാലത്തിനടുത്ത്​ എത്തി നിന്നു. ഇവിടെനിന്ന്​ തെളിവുകളൊന്നും ലഭിച്ചില്ല. വീട്ടിൽനിന്ന്​ ലഭിച്ച ഗ്ലൗസ്​ അഗ്​നിരക്ഷാസേനയ​ുടേതാണെന്ന നിഗമനത്തിലാണ്​ പൊലീസ്​. 

കമ്പികൊണ്ട് തലക്കടിച്ചതാണെന്ന് പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്

പാറപ്പാടം ഷാനി മൻസിലിൽ ഷീബ സാലിയെ കെട്ടിയിട്ടശേഷം കമ്പികൊണ്ട് തലക്കടിച്ച്​ കൊലപ്പെടുത്തിയതാണെന്ന്​ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ നടന്ന പോസ്​റ്റ്​മോർട്ടത്തി​​െൻറ പ്രാഥമിക റിപ്പോർട്ട്. തലക്ക്​ ഏറ്റ മാരക അടിയാണ് മരണകാരണമെന്നും ശരീരത്തി​​െൻറ മറ്റുഭാഗങ്ങളിൽ മരണം സംഭവിക്കാവുന്ന പരിക്കില്ലെന്നും ഫോറൻസിക് വിഭാഗം ഡോക്ടർമാർ പറഞ്ഞു. ആന്തരിക അവയവങ്ങൾ രാസപരിശോധനക്ക്​ അയച്ചു. വൈദ്യുതാഘാതം ഏറ്റിട്ടുണ്ടോയെന്ന് ഈ പരിശോധനയി​​​േല വ്യക്തമാകൂ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newskerala newsmalayalam newsthazthangadi murder
News Summary - thazthangadi murder case
Next Story