Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാഴത്തങ്ങാടി കൊലപാതകം...

താഴത്തങ്ങാടി കൊലപാതകം മോഷണശ്രമത്തിനിടെ; 23കാരനായ പ്രതി അറസ്​റ്റിൽ, സ്വർണം കണ്ടെത്തി

text_fields
bookmark_border
kottayam-murder
cancel
camera_alt????????? ?????

കോട്ടയം: താഴത്തങ്ങാടിയിൽ ദമ്പതികളെ ക്രൂരമായി ആക്രമിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ 23കാരൻ അറസ്​റ്റിൽ. താഴത്തങ്ങാടി സ്വദേശി മുഹമ്മദ്​ ബിലാലാണ്​ അറസ്​റ്റിലായത്​. എറണാകുളത്തുനിന്ന്​ ബുധനാഴ്​ച വൈകീട്ടാണ്​ ഇയാൾ പിടിയിലായത്​. ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്​റ്റ്​ വ്യാഴാഴ്​ച പുലർച്ച ഒന്നിനാണ്​ രേഖപ്പെടുത്തിയതെന്ന്​ കോട്ടയം എസ്​.പി ജി. ജയദേവ്​ അറിയിച്ചു. മോഷണം പോയ സ്വർണം പൊലീസ്​ കണ്ടെത്തി. പ്രതി ഒളിവൽ താമസിച്ച കൊച്ചി ഇടപ്പള്ളിയിലെ വീട്ടിൽനിന്നാണ്​ സ്വർണം കണ്ടെത്തിയത്​. പ്രതിയുമായി ഇവിടെ വ്യാഴാഴ്​ച രാവിലെ തെളിവെടുപ്പ്​ നടത്തി.

തിങ്കളാഴ്ചയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലിയുടെ (65) ഭാര്യ ഷീബ​ (60) കൊല്ലപ്പെട്ടത്​. ഗുരുതര പരിക്കേറ്റ സാലി കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലാണ്​. ഇവരുടെ കാറുമായാണ്​​ അക്രമി കടന്നത്​. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന്​ എറണാകുളം വരെ​ കാർ​ എത്തിയതി​​​​​െൻറ തെളിവുകൾ ലഭിച്ചിരുന്നു​. പിന്നീട് കാറും പൊലീസ്​ കണ്ടെത്തി. വീടി​​​​​െൻറ മുൻവാതിലിലൂടെയാണ് പ്രതി ഉള്ളിൽ കടന്നതെന്നതിനാൽ കുടുംബവുമായി ബന്ധമുള്ള​ ആളാണ്​ അക്രമത്തിന്​ പിന്നിലെന്ന്​ പൊലീസ്​ നേരത്തെ നിഗമനത്തിൽ എത്തിയിരുന്നു. 

പ്രതി ഹോട്ടലിൽ പാചകക്കാരനായിരുന്നു. വീട്ടിൽനിന്ന്​ പിണങ്ങിയിറങ്ങിയ ഇയാൾ പണവുമായി നാടുവിടാമെന്ന ലക്ഷ്യവുമായാണ്​ മോഷണം പദ്ധതിയിട്ടത്​. സംഭവത്തി​​​​െൻറ ഒരുദിവസം മുമ്പാണ്​ ഇയാൾ വീട്ടിൽനിന്ന്​ ഇറങ്ങിയത്​. തുടർന്ന്​​ മുഹമ്മദ്​ സാലിയുടെ വീടിന്​ പരിസരത്തെത്തി കാര്യങ്ങൾ പരിശോധിച്ചു​. 

തുടർന്ന്​ തിങ്കളാഴ്​ച രാവിലെ ഒമ്പതരോടെ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. പെ​ട്ടെന്നുള്ള ദേഷ്യത്തിൽ ആക്രമിക്കുകയായിരുന്നുവെന്ന്​ പ്രതി പറഞ്ഞു. ആദ്യം മുഹമ്മദ്​ സാലിയെയാണ്​ ആക്രമിച്ചത്​. ഇതുകണ്ട്​ ഷീബ ഓടിവന്നു. ഇവരെയും അടിച്ചുവീഴ്​ത്തി. തുടർന്ന്​ അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവും കൈക്കലാക്കി. ഷീബ ധരിച്ചിരുന്ന ആഭരണങ്ങളും അപഹരിച്ചു. വീട്ടിൽനിന്ന്​ മടങ്ങു​േമ്പാൾ തെളിവ്​ നശിപ്പിക്കാനായി ഗ്യാസ്​ സിലിണ്ടർ തുറന്നിട്ടു. എന്നാൽ, തീപിടിത്തം ഉണ്ടായിട്ടില്ല. 

പ്രതിയും ഈ കുടുംബവും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഒന്നും നടന്നിട്ടില്ല. കൂടാതെ കേസിൽ മറ്റു പ്രതികളില്ലെന്നും പൊലീസ്​ അറിയിച്ചു. ഈ കുടുംബവുമായി അയൽവാസിയായ പ്രതിക്ക്​ അടുത്ത പരിചയമുണ്ട്​​. പലപ്പോഴും പ്രതിയുടെ കുടുംബത്തിന്​ അഭയം നൽകിയിരുന്നത്​ മുഹമ്മദ്​ സാലിയായിരുന്നു.

വീട്ടിൽ നിന്ന്​ കാണാതായ കാർ കേന്ദ്രീകരിച്ച്​ നടന്ന അന്വേഷണത്തിനൊടുവിലാണ്​ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്​. ആലപ്പുഴ മുഹമ്മയിലെ പെട്രോൾ പമ്പിൽ ഈ കാർ ഇന്ധനം നിറക്കുന്നതി​​​​​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന്​ ലഭിച്ചു. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ സമീപ പ്രദേശത്തുനിന്ന്​ പ്രതിയെ കസ്​റ്റഡിയിൽ എടുത്തത്. കുടുംബവുമായി ബന്ധമുള്ള എട്ടു പേരെ അന്വേഷണസംഘം നേരത്തേ ചോദ്യം ചെയ്​തിരുന്നു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newskerala newsMurder CasesTHAZHATHANGADY MURDER
News Summary - THAZHATHANGADY MURDER: Accused Questioning continues -Kerala News
Next Story