ശരണ്യക്ക് വധശിക്ഷ തന്നെ കിട്ടണം -പിതാവ് വത്സരാജ്
text_fieldsകണ്ണൂർ: ‘‘ഓള് കൊന്നതാണെങ്കിൽ പരമാവധി ശിക്ഷ തന്നെ കിട്ടണം; കൈയോടെ തൂക്കിക്കൊല്ലണം. അതിന് ഞാൻ ദൈവേത്താട് പ്രാർഥിക്ക്ന്ന്ണ്ട്’’ കണ്ണൂർ തയ്യിലിൽ ഒന്നരവയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അറസ്റ്റ ചെയ ്ത ശരണ്യയെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ശരണ്യയുടെ പിതാവ് വത്സരാജിൻെറ പ്രതികരണം ഇങ്ങനെയായിരുന്ന ു. രോഷാകുലനായ ഇദ്ദേഹം ശകാരവാക്കുകളുമായി ശരണ്യക്കുനേരെ പാഞ്ഞടുത്തു. ബന്ധുക്കളും നാട്ടുകാരും കൂടി ഏറെ പണിപെട്ടാണ് തടഞ്ഞുവെച്ചത്. അൽപംകഴിഞ്ഞ് ഇദ്ദേഹം ബോധരഹിതനായി വീഴുകയും ചെയ്തു.
കുഞ്ഞിനെ െകാന്നത്പോലെ ശരണ്യയെയും കൊല്ലണമെന്ന് തടിച്ചുകൂടിയ നാട്ടുകാർ വിളിച്ചുപറയുന്നുണ്ടായിരുന്നു. ‘ഓളെ സെൻട്രൽ ജയിലിൽ സുഖവാസത്തിനയക്കരുത്. ജനങ്ങളെ ഏൽപിക്കണം. കുട്ടിനെ െകാന്നത് പോലെ ഓളെയും െകാല്ലണം’ തയ്യിൽ കടൽത്തീരത്ത് തെളിവെടുപ്പ് സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ രോഷംകൊണ്ടു. നിരപരാധിയായ ഭർത്താവ് പ്രണവിനെ കേസിലേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചതിനെതിരെയും അയൽവാസികൾ ആക്രോശിക്കുന്നുണ്ടായിരുന്നു.
ഭാവഭേദമില്ലാതെ ശരണ്യ
തെളിവെടുപ്പിനിടെ ഭാവഭേദമൊന്നുമില്ലാതെയാണ് ശരണ്യ പെരുമാറിയത്. കുട്ടിയെ വലിച്ചെറിഞ്ഞ പാറക്കെട്ടിൽ പൊലീസ് എത്തിച്ചപ്പോൾ ചെറുതായി ഒന്നു കരഞ്ഞു. കൊലപ്പെടുത്തിയ രീതി പൊലീസിന് ആംഗ്യങ്ങളോടെ വിശദീകരിച്ച് െകാടുക്കുകയും ചെയ്തു. കുഞ്ഞിനെ ഒറ്റക്കാണ് കൊലപ്പെടുത്തിയതെന്നും ഭര്‍ത്താവിനും പങ്കില്ലെന്നും ശരണ്യ വ്യക്തമാക്കിയതായി സിറ്റി സി.ഐ പി.ആര്‍. സതീശന്‍ പറഞ്ഞു. പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് മകൻ വിയാനെ വീടിന് സമീപത്തെ കടൽതീരത്ത് ശരണ്യ കൊലപ്പെടുത്തിയത്. കടല്‍ ഭിത്തിയിലെ പാറക്കെട്ടുകളിലേക്ക് വലിച്ചെറിയുകയായിരുന്നു. മരണം ഉറപ്പുവരുത്താൻ രണ്ടുതവണ എറിഞ്ഞാണ് വീട്ടിലേക്ക് മടങ്ങിയത്. മൃതദേഹം കണ്ടെത്തിയതുമുതല്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന ശരണ്യയെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
