തായമ്പകയിൽ പെൺമേളം
text_fieldsപൂരങ്ങളുടെ നാട്ടുകാരുടെ പ്രിയപ്പെട്ട ഇനമായ ചെണ്ട തായമ്പകയിൽ നിരവധി ആൺകുട്ടികളുടെ കൂട്ടത്തിൽ ഏക പെൺസാന്നിധ്യമായ പാർവതിയും കൂട്ടരും മേളപ്പെരുക്കത്തിലൂടെ സദസ്സിനെ കൈയിലെടുത്തു. ഒരൊറ്റ അപ്പീൽപോലുമില്ലാതെ 14 പേർ മാത്രം മത്സരിച്ച എച്ച്.എസ് വിഭാഗം ചെണ്ട തായമ്പക വേദി സൂര്യകാന്തിയെ ഏറെനേരം പൂരലഹരിയിലാക്കി.
തിരുവനന്തപുരം ഹോളി ഏഞ്ചൽസ് കോൺവൻറ് എച്ച്.എസ്.എസിലെ പാർവതിയും സംഘവും ചെമ്പക്കൂറിലായിരുന്നു കൊട്ടിക്കയറിയത്. ഗണപതികമ്പിൽ തുടങ്ങി ചെമ്പക്കൂറിലേക്ക് ചുവടുമാറ്റി കൊട്ട് കസറിയതോടെ കണ്ടുനിന്നവരുടെ കൈകളും തലകളും വായുവിൽ താളം പിടിച്ചു.
ഏഴു വര്‍ഷമായി ഈ സ്കൂളില്‍നിന്നുള്ള പെണ്‍കുട്ടികള്‍ കലോത്സവത്തില്‍ ചെണ്ട മത്സരത്തിലെ നിറസാന്നിധ്യമാണ്. മുന്‍തലമുറയെ നിരാശരാക്കാതെ പാര്‍വതിയും കൂട്ടരും മടങ്ങിയത് എ ഗ്രേഡുമായാണ്.
പങ്കെടുത്ത 14 ടീമുകളും എ ഗ്രേഡ് കിട്ടിയ സന്തോഷത്തിലാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
