Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാടിയെത്തിയ ജി​ജോ​യും ...

ഒാടിയെത്തിയ ജി​ജോ​യും സി​ജോ​യും കണ്ടത്​ കരൾ പിളരും കാഴ്​ചകൾ

text_fields
bookmark_border
ഒാടിയെത്തിയ ജി​ജോ​യും സി​ജോ​യും കണ്ടത്​ കരൾ പിളരും കാഴ്​ചകൾ
cancel

കൂ​ട്ടി​ക്ക​ൽ: കാ​വാ​ലി​യി​ൽ ഉ​രു​ൾ​പൊ​ട്ടി​യ വി​വ​രം പ്രാ​ദേ​ശി​ക വാ​ട്​​സ്ആ​പ്പ്​​ ഗ്രൂ​പ്പി​ൽ​നി​ന്ന്​ അ​റി​ഞ്ഞ്​ ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ ഒ​ന്ന​ര​യോ​ടെ ഒ​ട്ട​ലാ​ങ്ക​ൽ മാ​ർ​ട്ടി​െൻറ വീ​ട്ടി​ലേ​ക്ക്​ ഓ​ടി​യെ​ത്തി​യ മാ​ട​പ്പ​ള്ളി ജി​ജോ​യും സ​ഹോ​ദ​ര​ൻ സി​ജോ​യും ക​ണ്ട​ത്​ ക​ര​ൾ പി​ള​ർ​ക്കു​ന്ന കാ​ഴ്​​ച​ക​ൾ. വീ​ടി​രു​ന്ന​യി​ടം മ​ണ്ണും ക​ല്ലും മ​ര​ങ്ങ​ളും മാ​ത്രം. മാ​ർ​ട്ടി​െൻറ വീ​ടി​ന്​ മു​ക​ളി​ൽ​നി​ന്ന്​ മ​ണ്ണും ക​ല്ലും മ​ര​ങ്ങ​ളും​ താ​ഴെ തോ​ട്ടി​ലേ​ക്ക്​ ഒ​ഴു​കു​ന്നു. ഇ​തി​നി​ട​യി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന മൂ​ന്ന്​ ദേ​ഹ​ങ്ങ​ൾ. ശ്വാ​സം നി​ല​ച്ച അ​നു​ഭ​വ​മാ​യി​രു​ന്നു അ​തെ​ന്ന്​ ജി​ജോ പ​റ​യു​ന്നു.

ക്ലാ​ര​മ്മ​യും മാ​ർ​ട്ടി​െൻറ ഭാ​ര്യ സി​നി​യും മ​ക​ൾ സോ​ന​യും ആ​ണ​തെ​ന്ന്​ ഓ​ടി​െ​യ​ത്തി​യ​വ​ർ​ക്കെ​ല്ലാം മ​ന​സ്സി​ലാ​യി. എ​ന്നാ​ൽ, ജീ​വ​​നോ​ടെ​യു​ണ്ടോ​യെ​ന്ന്​ നോ​ക്കാ​ൻ​പോ​ലും അ​ടു​ത്തെ​ത്താ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. വീ​ട്ടി​ലേ​ക്കു​ള്ള പാ​ലം ക​വി​ഞ്ഞ്​ വെ​ള്ളം തോ​ട്ടി​ലൂ​ടെ കു​ത്തി​യൊ​ഴു​കു​ക​യാ​യി​രു​ന്നു. അ​തി​നി​െ​ട കൂ​ടു​ത​ൽ മ​ണ്ണി​ടി​യു​മോ എ​ന്ന ഭീ​തി​യും. ഉ​ട​ൻ പൊ​ലീ​സി​നെ​യും അ​ഗ്​​നി​ര​ക്ഷാ​സേ​ന​യെ​യും അ​റി​യി​ച്ചെ​ങ്കി​ലും കൂ​ട്ടി​ക്ക​ൽ ച​പ്പാ​ത്തി​ൽ വെ​ള്ളം ക​യ​റി​യ​തി​നാ​ൽ എ​ത്താ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ഒ​ടു​വി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ഴു​കി​പ്പോ​വു​മോ എ​ന്ന ഭീ​തി​യി​ൽ നാ​ട്ടു​കാ​ർ​ത​ന്നെ വ​ടം കെ​ട്ടി താ​ഴെ തോ​ട്ടി​ലേ​ക്കി​റ​ങ്ങി​.

മ​ക​ളു​ടെ മൃ​ത​ദേ​ഹം മു​റ്റ​ത്തെ തേ​ക്കി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ടു​ത്ത്​ മു​ക​ളി​ൽ ക​യ​റ്റി​യ ശേ​ഷ​മാ​ണ്​ മ​ണ്ണും ച​ളി​യും നി​റ​ഞ്ഞ​ റോ​ഡി​ലൂ​ടെ​ പൊ​ലീ​സ്​ ന​ട​ന്നെ​ത്തി​യ​ത്.

രാ​വി​ലെ ഏ​ഴു​മു​ത​ൽ മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യാ​യി​രു​ന്നു. വീ​ടി​നു​മു​ന്നി​ലെ തോ​ട്ടി​ൽ വെ​ള്ളം നി​റ​ഞ്ഞ​തു​കാ​ണാ​ൻ മാ​ർ​ട്ടി​െൻറ മാ​താ​വും ഭാ​ര്യ​യും കു​ട്ടി​ക​ളും റോ​ഡി​ലു​ണ്ടാ​യി​രു​ന്നു. വെ​ള്ളം ക​ണ്ട്​ മ​ട​ങ്ങി. ഉ​ച്ച​ക്ക്​ 1.13ന്​ ​സോ​ന അ​ടു​ത്തു​ള്ള കൂ​ട്ടു​കാ​രി​ക​ൾ​ക്ക്​ ഇ​വി​ടെ ന​ല്ല മ​ഴ​യാ​ണെ​ന്ന്​ വാ​ട്​​സ്​​ആ​പ്പ്​​ മെ​സേ​ജ്​ ചെ​യ്​​തി​രു​ന്നു. തൊ​ട്ടു​പി​റ​കെ​യാ​ണ്​ ഇ​വ​രു​ടെ ജീ​വ​നെ​ടു​ക്കാ​ൻ ദു​ര​ന്തം എ​ത്തി​യ​ത്. മാ​ർ​ട്ടി​െൻറ​ ഒ​ന്ന​​ര​യേ​ക്ക​ർ പു​ര​യി​ട​ത്തി​ൽ​ത​ന്നെ മു​ക​ളി​ൽ​നി​ന്നാ​ണ്​ മ​ണ്ണി​ടി​ഞ്ഞ്​ താ​ഴേ​ക്ക്​ വ​ന്ന​ത്. വീ​ടും അ​ര​യേ​ക്ക​റോ​ളം ഭൂ​മി​യും ഒ​ലി​ച്ചു​പോ​യി.

ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ആ​േ​റാ​ടെ​ത​ന്നെ നാ​ട്ടു​കാ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു. 10ഓ​ടെ ര​ണ്ടാ​മ​ത്തെ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കി​ട്ടി. അ​ധി​കം താ​മ​സി​യാ​തെ ഒ​ന്ന​ര കി.​മീ. അ​ക​ലെ തോ​ട്ടി​ൽ​​നി​ന്നാ​ണ്​ മാ​ർ​ട്ടി​െൻറ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ഉ​ച്ച​ക്ക്​ 12 ഓ​ടെ ഇ​ള​യ കു​ട്ടി​യു​ടെ​യും മൃ​ത​ദേ​ഹം കി​ട്ടി.

വിങ്ങിപ്പൊട്ടി സദാനന്ദൻ

പൊൻകുന്നം: പ്ലാപ്പള്ളിയിൽ ചായക്കട നടത്തുകയായിരുന്ന സരസമ്മയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ തിരിച്ചറിഞ്ഞത് അടിമാലി സ്വദേശിയായ ബന്ധു സദാനന്ദൻ. മോർച്ചറിക്ക് മുന്നിൽ മൃതദേഹം തിരിച്ചറിയാൻ നിൽക്കുമ്പോൾ ആ മുഖത്ത് അമ്പരപ്പും ആശങ്കയും ബാക്കി. ഒപ്പമുണ്ടായിരുന്ന ബന്ധുക്കളുടെ മുഖത്തും ദുഃഖം നിഴലിച്ചു. എന്തു പറയണം എന്തു ചെയ്യണം എന്ന് പറയാൻ കഴിയാത്ത അവസ്ഥ. ഇങ്ങനെ ഒരപകടം നടന്നതായി ഇപ്പോഴും വിശ്വസിക്കാൻ സദാനന്ദനാകുന്നില്ല.

കഴിഞ്ഞ ഇരുപത് വർഷമായി സരസമ്മ പ്ലാപ്പള്ളിക്കൽ ചായക്കട നടത്തുകയാണ്​. അപകടസമയത്ത് ചായക്കടക്ക് സമീപമുണ്ടായിരുന്ന സരസമ്മയുടെ ഭർത്താവ് മോഹനൻ ഓടി മാറിയതിനാൽ രക്ഷപ്പെടുകയായിരുന്നുവെന്ന് സദാനന്ദൻ പറഞ്ഞു.

മോഹന​െൻറ ബന്ധുവാണ് അടിമാലിയിൽ ഡ്രൈവറായ സദാനന്ദൻ. അപകട വാർത്തയറിഞ്ഞ് ശനിയാഴ്ച രാത്രി പൂഞ്ഞാറിലെ ബന്ധുവീട്ടിലെത്തിയശേഷം ഞായറാഴ്ച രാവിലെ അപകടസ്ഥലത്തും പിന്നീട് ജനറൽ ആശുപത്രിയിലുമെത്തുകയായിരുന്നു. സരസമ്മയുടെ മകൻ സന്തോഷ് വിദേശത്താണ്. മകൾ സൗമ്യ നാട്ടിലുണ്ട്.

ആദ്യം എത്തിയത് തൗഫീഖ്​

മുണ്ടക്കയം: ത​െൻറ ബന്ധുക്കൾ ഒഴുക്കിൽപെട്ടതറിഞ്ഞ് ഓടിയെത്തിയ കല്ലുപുരക്കൽ തൗഫീഖ്​ എന്തു ചെയ്യണമെന്നറിയാതെ നിശ്ചലമായി. ത​െൻറ പിതൃസഹോദരപുത്രൻ നസീറി​െൻറ മകളും കൊച്ചുമക്കളുമാണ് ഉരുൾപൊട്ടലിൽപെട്ടത്. ദുരുന്തമുഖത്തുനിന്ന്​ അത്ഭുതകരമായി ഓടി രക്ഷപ്പെട്ട നസീർ എത്തിയത് തൗഫീഖി​െൻറ വീട്ടിലായിരുന്നു. പിന്തുടർന്നാണ് തൗഫീഖും സുഹൃത്തുക്കളും സ്ഥലത്തെത്തിയത്. അപ്പോഴേക്കും കല്ലുപുരക്കൽ വീട് അടക്കമുള്ള സ്ഥലം മൺകൂനയായിരു​െന്നന്ന് തൗഫീഖ്​ പറഞ്ഞു. വൻ ശബ്​ദം കേട്ട്​ പരിസരവാസികൾ ഓടിയെത്തിയെങ്കിലും കുത്തൊഴുക്കിൽ എന്തു ചെയ്യണമെന്നറിയാതെ ആളുകൾക്ക്​ മാറിനിൽക്കേണ്ടിവന്നു.

Show Full Article
TAGS:heavy rain debris flow 
News Summary - that was shocking visuals
Next Story