Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആ പോസ്റ്റർ എ​െൻറ അറിവോടെയല്ല-വി.കെ. ശ്രീകണ്ഠൻ എം.പി; പോസ്റ്റർ പതിച്ചതിനെതിരെ റെയിൽവെ കേസെടു​ത്തു

text_fields
bookmark_border
V.K. Sreekanthan M.P
cancel

കോഴിക്കോട്: വന്ദേഭാരത് എക്സ്പ്രസിൽ തന്റെ പോസ്റ്റര്‍ പതിച്ച സംഭവത്തെ കുറിച്ച് അറിയില്ലെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. എന്റെ അറിവോടെയോ സമ്മതത്തോടെയോ ആരും പോസ്റ്റർ ഒട്ടിച്ചിട്ടില്ലെന്നും ബി.ജെ.പി സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുകയാണെന്നും ശ്രീകണ്ഠൻ എം.പി പ്രതികരിച്ചു.

ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ വേളയിലാണ് വി.കെ.ശ്രീകണ്ഠൻ എം.പിയുടെ പോസ്റ്ററുകൾ വന്ദേ ഭാരത് ട്രെയിനിൽ ഒട്ടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു.

ഇതിന് പിന്നാലെയാണ് എംപിയുടെ പ്രതികരണം. എന്നാൽ, സംഭവത്തിൽ ബി.ജെ.പി റെയിൽവെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവെ പൊലീസ് കേസെടുത്തിരിക്കയാണ്. പോസ്റ്റർ പതിച്ചതിനെതിരെ വലിയ വിമർശമാണ് ഉയരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - That poster is not with my knowledge-V.K. Sreekanthan M.P
Next Story