പോക്സോ കേസിൽ മൊഴി വായിച്ച് കേൾപ്പിക്കാതെ ഒപ്പിട്ടു വാങ്ങിയെന്ന്; ഹൈകോടതി റിപ്പോർട്ട് തേടി
text_fieldsകൊച്ചി: പോക്സോ കേസിൽ മൊഴി വായിച്ച് കേൾപ്പിക്കാതെ ഒപ്പിട്ടു വാങ്ങിയെന്നാരോപിക്കുന്ന ഹരജിയിൽ ഹൈകോടതി റിപ്പോർട്ട് തേടി. കേസിലെ സാക്ഷിയായ നെയ്യാറ്റിൻകര കുളത്തൂർ സ്വദേശി അനു. എസ്. ജെറാൾഡ് നൽകിയ ഹരജിയിലാണ് നെയ്യാറ്റിൻകര പോക്സോ കോടതി ജഡ്ജിയിൽനിന്ന് ജസ്റ്റിസ് കെ. ബാബു റിപ്പോർട്ട് തേടിയത്. ഹരജി മാർച്ച് 31ന് വീണ്ടും പരിഗണിക്കും.
പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ബന്ധുവിനെതിരെ തിരുവനന്തപുരം പൊഴിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ സാക്ഷിയാണ് ഹരജിക്കാരൻ.
പൊലീസ് കുറ്റപത്രം നൽകിയതിനെ തുടർന്ന് നെയ്യാറ്റിൻകര കോടതിയിൽ വിചാരണയും തുടങ്ങി. ഇതിന്റെ ഭാഗമായി സാക്ഷിയെ മൊഴി വായിച്ചു കേൾപ്പിച്ച് ഒട്ടിപ്പു വാങ്ങണമെന്നാണ് ചട്ടം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

