
ഹനുമാൻ സേന സമ്മേളന പോസ്റ്ററിൽ അനുമതിയില്ലാതെ പേര് ഉൾപ്പെടുത്തിയെന്ന്; കെ. സുധാകരന്‍റെ പരാതിയിൽ കേസെടുത്തു
text_fieldsകണ്ണൂർ: തീവ്രഹിന്ദുത്വ സംഘടനയായ ഹനുമാൻ സേന ഭാരത് സംസ്ഥാന കൺവെൻഷെൻറ പോസ്റ്ററിൽ ഉദ്ഘാടകനായി കെ. സുധാകരൻ എം.പിയുടെ പേര്. മാർച്ച് 26ന് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിെൻറ ഉദ്ഘാടകനായാണ് സുധാകരെൻറ പേരുള്ളത്.
പോസ്റ്ററിൽ കൊടുത്തിരിക്കുന്ന സംസ്ഥാന ചെയർമാൻ ഭക്തവത്സലെൻറ ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ഉദ്ഘാടകനായി സുരേന്ദ്രൻ തന്നെയാണെന്ന് ഉറപ്പിച്ചുപറഞ്ഞു. അതേസമയം, പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നെന്ന പ്രചാരണം വ്യാജമാണെന്ന് സുധാകരൻ പറഞ്ഞു. 'പരിപാടിയിൽ തന്നോട് പങ്കെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. ആലോചിട്ട് പറയാമെന്നാണ് പറഞ്ഞത്. അത് സംബന്ധിച്ച് ആലോചിച്ചിട്ടില്ല, പങ്കെടുക്കുന്നുമില്ല' -സുധാകരൻ പറഞ്ഞു. മാർച്ച് 26ന് ഒരു പരിപാടിയും ഏറ്റെടുത്തിട്ടില്ലെന്നത് വ്യക്തമാക്കി തന്‍റെ ഡയറി മാധ്യമപ്രവർത്തകർക്ക് സുധാകരൻ കാണിച്ചുകൊടുക്കുകയും ചെയ്തു.
ഹനുമാൻ സേനയുടെ പരിപാടിയിൽ ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദനാണ് അനുഗ്രഹ പ്രഭാഷണം നടത്തുന്നത്. അധികാരം വേണം ഹൈന്ദവനും, ജനാധിപത്യ അവകാശം നാം വിനിയോഗിക്കുക, മാറ്റും ഞങ്ങൾ മാറ്റിമറിക്കും കസേരകൾ എന്നിവയാണ് പോസ്റ്ററിലെ മുദ്രാവാക്യങ്ങൾ. ദേശസ്നേഹികൾ അണിചേരണമെന്നും പോസ്റ്ററിലുണ്ട്.
സന്യാസിമാരുടെയും സംഘ്പരിവാർ നേതാക്കളുടെയും ചിത്രങ്ങൾക്കൊപ്പമാണ് സുധാകരെൻറ ചിത്രവും നൽകിയത്. അതേസമയം, വ്യാജ പോസ്റ്റർ തയാറാക്കിയതിനെതിരെ കെ. സുധാകരന്‍ എം.പിയുടെ പരാതിയില്‍ കേസെടുത്തതായി കണ്ണൂര്‍ പൊലീസ് അറിയിച്ചു.