ട്രെയിനിനും പ്ളാറ്റ്ഫോമിനുമിടയിൽനിന്ന് ജീവനോടെ തസ്രിഫ
text_fieldsകാസർകോട്: കണ്ടുനിന്നവർ നടുങ്ങി. 17കാരി ഒാടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് പിടിവിട്ട് പാളത്തിനും പ്ലാറ്റ്ഫോമിനുമിടയിലേക്ക് വീഴുന്നു. ഒരുനിമിഷം സ്റ്റേഷൻ സ്തബ്ധമായി. എന്തുചെയ്യണമെന്നറിയാതെ യാത്രക്കാർ ഞെട്ടിത്തരിച്ച് നിൽക്കെ അതാ അടുത്തനിമിഷം ട്രെയിൻ നിൽക്കുന്നു. അപ്പോഴേക്കും ഒാടിക്കൂടിയവരും റെയിൽേവ െപാലീസും ചേർന്ന് പെൺകുട്ടിയെ ഒരുവിധം വലിച്ച് പുറത്തേക്കെടുത്തു. ആശ്വാസത്തിെൻറ നെടുവീർപ്പായിരുന്നു പിന്നീട്. തസ്രിഫക്ക് കാര്യമായ പരിക്കില്ല. അത്ഭുതകരമായ രക്ഷപ്പെടൽ.
കാസർകോട് നായന്മാർമൂല-ആലംപാടി റോഡ് മിനി എസ്റ്റേറ്റിലെ ബി.എം. മഹമൂദിെൻറയും നസീമയുടെയും മകളാണ് രക്ഷപ്പെട്ട മറിയം തസ്രിഫ. മംഗളൂരു സെൻറ് അലോഷ്യസ് കോളജിൽ ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി ഒന്നാംവർഷ വിദ്യാർഥിനിയാണ്. കോളജിൽ പോകാൻ രാവിലെ 7.15ഒാടെ കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ചെറുവത്തൂർ--മംഗളൂരു പാസഞ്ചർ നീങ്ങിത്തുടങ്ങിയിരുന്നു. ഒാടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് ട്രെയിനിനടിയിൽപെട്ടത്. വീഴ്ചയിലും ട്രെയിനിെൻറ വാതിലിൽ പിടിച്ചുനിന്ന പെൺകുട്ടിയെ കുറച്ചുദൂരം വലിച്ചുകൊണ്ടുപോയി. പിന്നാലെ പിടിവിട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു.
യാത്രക്കാരുടെ കൂട്ട നിലവിളി ഉയർന്നപ്പോൾ തൊട്ടുപിറകിലെ കമ്പാർട്മെൻറിൽ ഉണ്ടായിരുന്ന കാസർകോട് റെയിൽവേ പൊലീസിലെ സിവിൽ പൊലീസ് ഒാഫിസർ സുനിൽകുമാറിെൻറ സമയോചിത ഇടപെടലാണ് പെൺകുട്ടിയുടെ ജീവന് തുണയായത്. അപകടം ശ്രദ്ധയിൽപെട്ടയുടൻ സുനിൽകുമാർ അപായച്ചങ്ങല വലിച്ചതോടെയാണ് ട്രെയിൻ നിന്നത്. ട്രെയിനിെൻറ അടിയിൽ നിന്നാണ് തസ്രിഫയെ പൊലീസ് പുറത്തെടുത്തത്. കാസർകോെട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
