Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെട്രോൾ വില: നടുറോഡിൽ...

പെട്രോൾ വില: നടുറോഡിൽ ഓ​ട്ടോ കെട്ടിവലിച്ച്​ തരൂർ; 'നികുതിക്കൊള്ള പിൻവലിക്കുന്നതിൽ കേന്ദ്ര, സംസ്​ഥാന സർക്കാറുകൾ പരാജയം'

text_fields
bookmark_border
പെട്രോൾ വില: നടുറോഡിൽ ഓ​ട്ടോ കെട്ടിവലിച്ച്​ തരൂർ; നികുതിക്കൊള്ള പിൻവലിക്കുന്നതിൽ കേന്ദ്ര, സംസ്​ഥാന സർക്കാറുകൾ പരാജയം
cancel

തിരുവനന്തപുരം: പെട്രോൾ വില അടിക്കടി വർധിപ്പിച്ച്​ സാധാരണക്കാരെ ദുരിതത്തിലാക്കുന്നതിനെതിരെ ഓ​ട്ടോ കെട്ടി വലിച്ച്​ ശശി തരൂർ എം.പിയുടെ പ്രതിഷേധം. അമിത ഇന്ധന നികുതിയിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്നത്​ കേന്ദ്ര, സംസ്​ഥാന സർക്കാറുകൾ അവസാനിപ്പിക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത്​ ​െഎ.​എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ഓ​ട്ടോ തൊഴിലാളികൾ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ്​ തരൂർ ഒ​ാ​ട്ടോ കെട്ടിവലിച്ചത്​. നൂറിലധികം ഓട്ടോകൾ പ്രതിഷേധത്തിൽ പങ്കെടുത്തു.



പെട്രോളിന്​ 260 ശതമാനമാണ്​ ഇന്ത്യയിലെ പൗരൻമാർ നികുതി നൽകുന്നത്. എന്നാൽ, അമേരിക്കയിൽ ഇത്​ 20 ശതമാനമാണ്. മിക്ക രാജ്യങ്ങളിലും ഇന്ത്യയിലേതിനേക്കാൾ കുറവാണ്​ നികുതി. മറ്റെല്ലാ അവശ്യവസ്​തുക്കളുടെയും വില വർധനക്ക്​ ഇത്​ ഇടയാക്കുന്നുണ്ടെന്നും അതരൂർ ചൂണ്ടിക്കാട്ടി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrolfuel priceshashi tharoorfuel taxauto rickshaw
News Summary - tharoor pulled auto-rickshaw in Thiruvananthapuram to protest fuel taxes
Next Story