Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ് ആർ.എസ്.എസിന് മുന്നിൽ മുട്ടിടിച്ചു നിൽക്കുന്നു- കോടിയേരി

text_fields
bookmark_border
kodiyeri
cancel

തിരുവനന്തപുരം: ശശി തരൂരിന് നേരെയുള്ള ആക്രമണത്തിൽ കോൺഗ്രസിനെതിരെ വിമർശവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആക്രമണം അത്യന്തം അപലപനീയമാണ്. തരൂരിനെ പിന്തുണക്കാൻ കോൺഗ്രസിന് മടിയാണുള്ളത്. ബി.ജെ.പിക്കെതിരെ തരൂർ സ്വീകരിച്ച നിലപാടിന് പിന്തുണ നൽകാൻ രാഹുൽ ഗാന്ധി പോലും തയ്യാറായിട്ടില്ല. 

കോൺഗ്രസിൻെറ മൃദു ഹിന്ദുത്വ സമീപനമാണ് ഇതിലൂടെ പുറത്തു വന്നത്. കോൺഗ്രസ് ആർ.എസ്.എസിന് മുന്നിൽ മുട്ടിടിച്ചു നിൽക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻവ്യക്തമാക്കി. മന്ത്രിസഭാ പുന:സംഘടന ഇപ്പോൾ അജണ്ടയിൽ ഇല്ലെന്നും എൽ.ഡി.എഫുമായി സഹകരിച്ചു നിൽക്കുന്നവരെ എങ്ങനെ പ്രായോഗികമായി ഉൾക്കൊള്ളാമെന്ന് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - tharoor issue; kodiyeri against congress leaders- kerala news
Next Story