Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതരൂർ പരാതി...

തരൂർ പരാതി നൽകിയിട്ടില്ല; ആരോപണങ്ങൾ തെറ്റെന്ന്​ മുകുൾ വാസ്​നിക്​

text_fields
bookmark_border
mukul-wasnik
cancel

തിരുവനന്തപുരം: പ്രചാരണത്തിന്​ ചില നേതാക്കളുടെ ഭാഗത്തുനിന്ന്​ സഹകരണം ഉണ്ടാകുന്നില്ലെന്ന വിധത്തിൽ തിരുവനന് തപുരം മണ്ഡലത്തിലെ യു.ഡി.എഫ്​ സ്​ഥാനാർഥി ഡോ.​ ശശി തരൂർ ഒരു പരാതിയും നൽകിയിട്ടില്ലെന്ന്​ കേരളത്തി​​െൻറ ചുമതലയു ള്ള എ.​െഎ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്​നിക്​.

ശശി തരൂരി​​െൻറ പ്രചാരണത്തിൽ ഒരുപാളിച്ചയും പറ്റിയിട്ടില്ല. ഇപ്പോൾ ഉയർന്നിട്ടുള്ള ആരോപണങ്ങൾ തെറ്റും അടിസ്​ഥാനരഹിതവുമാണ്​. പ്രചാരണ പ്രവർത്തനങ്ങൾ തൃപ്​തികരമാണ്​. യു.ഡി.എഫ്​ പ്രവർത്തകർ ഒറ്റക്കെട്ടായി പ്രചാരണരംഗത്തുണ്ട്​. പിന്നെന്തിനാണ്​ തിരുവനന്തപുരം മണ്ഡലത്തിൽ ഒരു പ്രത്യേക നിരീക്ഷകനെകൂടി ചുമതലപ്പെടുത്തിയതെന്ന ചോദ്യത്തിന്​, അതിൽ ഒരുപു​തുമയും ഇല്ലെന്നും തെരഞ്ഞെടുപ്പ്​ പ്രവർത്തനങ്ങളുടെ ഏകോപനത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം അഭിമാനമണ്ഡലമാണ്​. അതിനാൽ കൂടുതൽ ശ്രദ്ധ നൽകാനാണ്​ ഒരാളെക്കൂടി നിയോഗിച്ചത്​. അല്ലാതെ മറ്റ്​ കുറവുകൾ കൊണ്ടല്ല. ശശി തരൂർ തിരുവനന്തപുരത്ത്​ ഏറ്റവും മികച്ചവിജയം നേടുമെന്നതിൽ ഒരുസംശയവും ഇല്ലെന്നും മുകുൾ വാസ്​നിക്​ കൂട്ടിച്ചേർത്ത​ു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoormukul wasnikkerala newsaiccmalayalam news
News Summary - tharoor didn't filed complaint; alligations are wrong, said mukul wasnik -kerala news
Next Story