Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതറയിൽ ഫിനാൻസ് ഉടമ...

തറയിൽ ഫിനാൻസ് ഉടമ പൊലീസിൽ കീഴടങ്ങി: രജിസ്​റ്റർ ചെയ്​തത്​ 47 കേസ്​

text_fields
bookmark_border
തറയിൽ ഫിനാൻസ് ഉടമ പൊലീസിൽ കീഴടങ്ങി:  രജിസ്​റ്റർ ചെയ്​തത്​ 47 കേസ്​
cancel
camera_alt

സജി സാം പത്തനംതിട്ട ഡിവൈ.എസ്.പി ഒാഫിസിൽ കീഴടങ്ങാൻ എത്തിയപ്പോൾ

പത്തനംതിട്ട: നിക്ഷേപ തട്ടിപ്പ് നടത്തി ഒളിവിൽപോയ തറയിൽ ഫിനാൻസ് ഉടമ സജി സാം ബുധനാഴ്ച പത്തനംതിട്ട ഡിവൈ.എസ്.പി ഒാഫിസിൽ കീഴടങ്ങി. ഒറ്റക്കാണ് ഡിവൈ.എസ്.പി പി. പ്രദീപ് കുമാർ മുമ്പാകെ കീഴടങ്ങാൻ എത്തിയത്. ചോദ്യം ചെയ്തുവരുകയാണ്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

രണ്ടാഴ്ച മുമ്പാണ് ബാങ്ക് ശാഖകൾ പൂട്ടിയശേഷം സജി സാം കുടുംബസമേതം ഒളിവിൽ പോയത്. കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ്​ ഇറക്കിയിരുന്നു. അടൂർ, പത്തനംതിട്ട, പത്തനാപുരം പൊലീസ് സ്​റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ വഞ്ചനക്കുറ്റത്തിന് സജിക്കെതിരെ കേസ് രജിസ്​റ്റർ ചെയ്തിട്ടുണ്ട്. പത്തനംതിട്ട സ്​റ്റേഷനിൽ മാത്രം ബുധനാഴ്ച വരെ 23 കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്. അടൂരിൽ 24 കേസുമുെണ്ടന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. കൂടുതൽ പരാതികൾ സ്​റ്റേഷനുകളിൽ വന്നുകൊണ്ടിരിക്കയാണ്. കഴിഞ്ഞ ദിവസം ഓമല്ലൂരിലെ ഹെഡ് ഒാഫിസിൽ പൊലീസ് പരിശോധന നടത്തി രജിസ്​റ്ററുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തിരുന്നു. ശാഖ മാനേജറെ വിളിച്ചുവരുത്തി ഒാഫിസ് തുറപ്പിക്കുകയായിരുന്നു.

ഒന്നര മാസം മുമ്പ് നിക്ഷേപകരുടെ പരാതി ഉയർന്നിരുന്നു. അന്ന് പണം തിരികെ കൊടുക്കാമെന്ന ഉറപ്പിനെത്തുടർന്ന് കേ​െസടുത്തില്ല. വകയാർ പോപുലർ ഫിനാൻസ് തട്ടിപ്പിനെത്തുടർന്ന് നിക്ഷേപകർ പണം പിൻവലിക്കാൻ എത്തിയതോടെയാണ് തറയിൽ ഫിനാൻസിൽ പ്രതിസന്ധി തുടങ്ങുന്നത്. തകർന്ന േപാപുലർ ഫിനാൻസിൽ സജി സാം നിക്ഷേപം നടത്തിയിട്ടുള്ളതായും പറയുന്നു. നൂറ് കോടിയോളം രൂപയുടെ നിക്ഷേപമാണ് തറയിൽ ഫിനാൻസിലുള്ളതെന്ന് കരുതുന്നു.

നിക്ഷേപകരുടെ പണം തിരികെ നൽകുമെന്ന് സജി സാം മാധ്യമങ്ങളോട് പറഞ്ഞു. ഒരുമാസം മുമ്പ് ഇയാളുടെ ഓമല്ലൂരിലെ സ്ഥലങ്ങൾ വിറ്റതായും പറയുന്നു. വിദേശത്തേക്ക് കടക്കാനായിരുന്നു പ്ലാൻ. എന്നാൽ, അതിന് കഴിഞ്ഞില്ല. നാട്ടിൽതന്നെ രഹസ്യമായി താമസിക്കുകയായിരു​െന്നന്ന്​ സൂചനയുണ്ട്. 1992ലാണ് തറയിൽ ഫിനാൻസ് സജിയുടെ പിതാവ്​ ആരംഭിച്ചത്. സ്വർണപ്പണയ വായ്പകളിൽ പണം കടംകൊടുക്കാനുള്ള െലെസൻസ് മാത്രമാണുള്ളത്. ഇതി​െൻറ മറവിൽ പിന്നീട് നിക്ഷേപങ്ങൾ സ്വീകരിച്ചു. ഇയാളു​െട മാതാപിതാക്കളായിരുന്നു പാർട്ണർമാർ. അവരു​െട മരണശേഷം സജി ഭാര്യയെകൂടി പാർട്ണർ ആക്കി. തുടർന്നാണ് ശാഖകൾ ആരംഭിച്ചത്. ഓമല്ലൂരിൽ െപ​േട്രാൾ പമ്പും തുടങ്ങി. പമ്പിന് വലിയ കടബാധ്യതയുള്ളതായും പമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലം സഹോദര​െൻറ പേരിലാണന്നും പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​​​Tharayil finance
News Summary - ​​​Tharayil finance owner surrenders to police: 47 cases registered
Next Story